---
title: "#death | പ്രവാസി  സൗദിയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ"
english_title: "#Expatriate #found #dead #residence #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/232552/expatriate-found-dead-residence-saudiarabia"
published_at: "2024-09-01T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d471f87e172_DEATH.jpg"
keywords: []
---

# #death | പ്രവാസി  സൗദിയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ

> **Lead Summary:** ഹൃദയസ്​തംഭനം മൂലം ഇന്ത്യാക്കാരൻ മരിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശി നാരായൺ വംഗ ആണ് റാസ് തനൂറാ പട്ടണത്തിന് സമീപം ജുഅയ്മയിൽ മരിച്ചത്.

## Article Content

ഹൃദയസ്​തംഭനം മൂലം ഇന്ത്യാക്കാരൻ മരിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശി നാരായൺ വംഗ ആണ് റാസ് തനൂറാ പട്ടണത്തിന് സമീപം ജുഅയ്മയിൽ മരിച്ചത്.

താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റാസ് തനൂറായിലെ ഒരു ഇൻഡസ്ട്രിയൽ കമ്പനിയിൽ തൊഴിലാളിയായിരുന്നു നാരായൺ.

മൃതദേഹം റാസ് തനൂറാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഭാര്യ: പുണ്യവതി, മകൻ: സുരേഷ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/232552/expatriate-found-dead-residence-saudiarabia)