#autumn | ശരത്കാലത്തിന്റെ വരവ് അറിയിച്ച് സൗദി

 #autumn | ശരത്കാലത്തിന്റെ വരവ് അറിയിച്ച് സൗദി
Sep 2, 2024 06:24 PM | By ADITHYA. NP

റിയാദ് :(gcc.truevisionnews.com) ശരത്കാലത്തിന്റെ വരവ് അറിയിച്ച് സൗദി. ഇടവപ്പാതിയെ ഓർമ്മിപ്പിക്കുന്ന ഇടിയും മിന്നലോടുകൂടിയ മഴയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മക്കയിലും തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലുമായ് പെയ്തിറങ്ങിയത്.

ജിസാൻ പോലുള്ളയിടങ്ങളിൽ പെയ്തിറങ്ങിയ മലവെള്ളപ്പാച്ചിലിൽ, പ്രളയസമാന അന്തരീക്ഷമായിരുന്നു. വാദികൾ കുത്തിയൊഴുകിയ പ്രളയതുല്യ മലവെള്ളത്തിൽ നിരവധി അപകടങ്ങളും മഴക്കെടുതിയും ഉണ്ടായിരുന്നു.

വേനൽക്കാലം അവസാനിച്ചതോടെ രാജ്യത്തിന്റെ പല ഭാഗത്തും മഴ ലഭിച്ചു. മക്ക, മദീന,അസീർ, ഹായിൽ, റിയാദ് പ്രവിശ്യക്ക് തെക്ക് ഭാഗങ്ങളിലൊക്കെ ഇതിനോടകം മഴ പെയ്തിറങ്ങിയത് കൂടാതെ വരും ദിവസങ്ങളിലും മഴ പെയ്യുമെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ജിസാനിലും മക്കയിലും കനത്ത മഴ മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം നൽകിയിരുന്നത്. വേനലിനു ശേഷമുള്ള മഴയായതിനാൽ മഞ്ഞുപെയ്തിറങ്ങുന്നതും സാധാരണമാണ്.

ഈ സീസണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മദീനയിലാണെന്ന് ഔദ്യോഗികവൃത്തങ്ങൾ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മദീനയിൽ പെയ്തിറങ്ങിയ കനത്ത മഴയെതുടർന്ന് റോഡുകൾ തകർന്നു വാഹനങ്ങൾക്കും കേടുപാടുകളും സംഭവിച്ചു.

മദീനക്കൊപ്പം ഖസീം,അസീർ,തബൂക്ക്,ജിസാൻ, നജ്റാൻ അൽബാഹ എന്നിവിടങ്ങളിലുൾപ്പെടെ വിവിധ മേഖലകളിലാണ് കനത്ത മഴ ലഭിച്ചത്. ജിസാൻ പ്രവിശ്യയിൽ മഴയ്ക്ക് അകമ്പടിയായെത്തിയ മിന്നലേറ്റ് മൂന്ന് പേരാണ് മരിച്ചത്.

ഒരേ സ്ഥലത്ത് കൂടി നിന്നവരായിരുന്നു മരിച്ചവരിൽ രണ്ടുപേർ. മക്കയിൽ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ കടപുഴകി മരം വീണ് തകർന്ന വാഹനത്തിലുണ്ടായിരുന്ന സൗദി പൗരൻ മരിച്ചിരുന്നു.

വേനൽക്കാലത്തിന് അവസാനം കുറിച്ചുകൊണ്ട് ജിദ്ദയിലൊക്കെ പൊടിക്കാറ്റ് വീശിയിരുന്നു. വേനൽ മാറി ശരത് കാലമെത്തുന്നതോടെ മരുഭൂമിയുടെ നിറമാകെ മാറും. മണലിനടിയിൽ സുഖസുഷുപ്തിയിലായിരുന്നു പലതരം ചെറു സസ്യങ്ങൾ ഇനി തലപൊക്കും.

മഴയും രാത്രി മഞ്ഞും പെയ്യുന്ന ശീതള കാലമെത്തുന്നതോടെ മരൂഭൂമിയിൽ മാത്രം കാണുന്ന ശിശിരകാല ചെടികൾ തളിർക്കും പൂവിടും പിന്നെ കായ്ക്കും.

മാറുന്ന കാഴ്ചകളിൽ അന്തിക്കൂട്ടം ചേക്കേറാൻ കൂടാരങ്ങളുമായി സ്വദേശികളും ആഴ്ചവട്ടങ്ങളിൽ പ്രവാസികളും മരുഭൂമികളിലേക്ക് എത്തി രാപ്പാർക്കും.

അവിടെ അകമ്പടിയായി ചൂടേറിയ ഗാഹ് വയും ഈന്തപ്പഴങ്ങളും, ബാർബിക്യൂവും ഒക്കെ ഉണ്ടാവും. കൂടാരങ്ങളിൽ ഒത്തുകൂടുന്നവർ സംഗീതവും പാട്ടുമൊക്കെ ആസ്വദിച്ച് സൊറ പറഞ്ഞും പലതരം വിനോദങ്ങളുമായി നേരം വെളുക്കുവോളം അവിടെ കഴിയും.

ഇനിയങ്ങോട്ട് പ്രവാസി മലയാളി കുടുംബങ്ങളുടേയും സംഘങ്ങളുടേയും ആഴ്ചവട്ടങ്ങളിലെ ഒത്തു ചേരലുകളിലേക്ക് മരുഭൂമിയിലെ കൂടാരങ്ങൾ പ്രിയപ്പെട്ട ഇടങ്ങളാവും.

#Saudi #announces #arrival #autumn

Next TV

Related Stories
#holiday |  യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Nov 22, 2024 03:43 PM

#holiday | യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്....

Read More >>
#death | ഹൃദയാഘാതം;  പ്രവാസി സൗദിയില്‍ മരിച്ചു

Nov 22, 2024 02:23 PM

#death | ഹൃദയാഘാതം; പ്രവാസി സൗദിയില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായായില്ല. പ്രമേഹ...

Read More >>
#death | ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

Nov 22, 2024 02:20 PM

#death | ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

ചൊവ്വാഴ്ച സുബ്ഹി നമസ്കാരാനന്തരം ജിദ്ദ റുവൈസ് മഖ്ബറയിലാണ്...

Read More >>
#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

Nov 20, 2024 08:45 PM

#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

യുഎഇയില്‍ നിയന്ത്രിത മരുന്നാണിത്. ഏഷ്യന്‍ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ്...

Read More >>
#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Nov 20, 2024 05:49 PM

#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സ്ഥിതി വഷളായതിനെ തുടർന്ന് ക്ലിനിക് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Nov 19, 2024 09:52 PM

#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

ബഹ്റൈനിൽ വന്നതിനുശേഷം ഇതുവരെ നാട്ടിൽ...

Read More >>
Top Stories