മസ്കത്ത് :(gcc.truevisionnews.com) ഒമാനില്‍ ചെമ്മീന്‍ സീസണ് ആരംഭിച്ചു. സെപ്തംബര്‍ മുതല്‍ നവംബര്‍ അവസാനം വരെയുള്ള കാലയളവിലാണ് കൊഞ്ച് സീസണായി കണക്കാക്കുന്നത്.
കടലില്‍ നിന്ന് വലിയ ചെമ്മീനുകള്‍ പിടിക്കുന്നതിനേര്‍പ്പെടുത്തിയ രണ്ട് മാസത്തെ വിലക്ക് ഫിഷറീസ് മന്ത്രാലയം എടുത്തുകളയുകയും ചെയ്തു.
ചെമ്മീന്‍ പിടിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നിയമങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശം നല്കി.സീസണ് ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെമ്മീന്‍ ബന്ധനത്തിനായി മത്സ്യത്തൊഴിലാളികള്‍ ഒരുങ്ങിയിരിക്കുകയാണ്.
അല്‍ വുസ്ത, ദോഫാര്‍, തെക്കന്‍ ശര്‍ഖിയ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ചെമ്മീൻ ബന്ധനങ്ങള്‍ നടക്കുക. നീണ്ട 60 ദിവസത്തെ ഇവടവേളക്ക് ശേഷം വന്‍ ചാകര ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍.
രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് മത്സ്യ ബന്ധന മേഖല. യു എ ഇ ഉള്‍പ്പെടെ അയല്‍ നാടുകളിലേക്കും ഇന്ത്യന്‍ വിപണിയിലേക്കടക്കം ഒമാന്‍ മത്സ്യം വലിയ തോതില്‍ ഓരോ വര്‍ഷവും കയറ്റുമതി ചെയ്യാറുണ്ട്.
#Shrimp #season #has #started #Oman