---
title: "#death | പ്രവാസി മലയാളി ഫുജൈറയില്‍ അന്തരിച്ചു "
english_title: "#Expatriate #Malayali #youth #died #Fujairah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/232766/expatriate-malayali-youth-died-fujairah"
published_at: "2024-09-02T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5ca3dcb521_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഫുജൈറയില്‍ അന്തരിച്ചു 

> **Lead Summary:** **ഫുജൈറ: ** മലപ്പുറം സ്വദേശി യുവാവ് യു.എ.ഇയിലെ ഫുജൈറയില്‍ അന്തരിച്ചു .

## Article Content

**ഫുജൈറ: ** മലപ്പുറം സ്വദേശി യുവാവ് യു.എ.ഇയിലെ ഫുജൈറയില്‍ അന്തരിച്ചു .

മലപ്പുറം എടരിക്കോട് കുറുകയിലെ കാലൊടി മുഹമ്മദ്കുട്ടി-ചാലിൽ സുലൈഖ ദമ്പതികളുടെ മകൻ സൈഫുദ്ദീന്‍ (37) ആണ് മരിച്ചത്.

ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്​സ്​ വകുപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഭാര്യ: ശൈമ. മക്കൾ: ഷഹാൻ (7), ഷയാൻ(5), ഷെസിൻ (1).  

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/232766/expatriate-malayali-youth-died-fujairah)