---
title: "#middaybreak | ഉ​ച്ച​ വി​ശ്ര​മ നി​യ​മം മൂന്ന് മാസത്തേ​ക്ക് നീട്ടി ബ​ഹ്റൈൻ "
english_title: "#Bahrain #extended # lunchbreak #rule #threemonths"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/232874/bahrain-extended-lunchbreak-rule-threemonths"
published_at: "2024-09-03T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6a34147468_bahraine.jpg"
keywords: []
---

# #middaybreak | ഉ​ച്ച​ വി​ശ്ര​മ നി​യ​മം മൂന്ന് മാസത്തേ​ക്ക് നീട്ടി ബ​ഹ്റൈൻ 

> **Lead Summary:** **മ​നാ​മ: [** ബ​ഹ്റൈ​നി​ൽ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള വേ​ന​ൽ​ക്കാ​ല തൊ​ഴി​ൽ നി​രോ​ധ​നം ജൂ​ൺ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ​യാ​യി​രി​ക്കും.

## Article Content

**മ​നാ​മ: [** ബ​ഹ്റൈ​നി​ൽ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള വേ​ന​ൽ​ക്കാ​ല തൊ​ഴി​ൽ നി​രോ​ധ​നം ജൂ​ൺ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ​യാ​യി​രി​ക്കും.

മൂ​ന്ന് മാ​സ​ത്തേ​ക്ക് ജോ​ലി നി​രോ​ധ​ന കാ​ല​യ​ള​വ് നീ​ട്ടാ​ൻ കാ​ബി​ന​റ്റാ​ണ് തീ​രു​മാ​നി​ച്ച​ത്.

ജൂ​ലൈ 1 മു​ത​ൽ ആ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് രാ​ജ്യ​ത്ത് ഉ​ച്ച​വി​ശ്ര​മ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ച്ച​ക്ക് 12 മ​ണി മു​ത​ൽ നാ​ലു​വ​രെ​യാ​ണ് ജോ​ലി​ചെ​യ്യു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

നി​യ​മ​ലം​ഘ​ക​ർ​ക്ക് പി​ഴ​യോ മൂ​ന്ന് മാ​സ​ത്തി​ൽ കൂ​ടാ​ത്ത ജ​യി​ൽ ശി​ക്ഷ​യോ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും.

2024 ജൂ​ലൈ, ആ​ഗ​സ്‌​റ്റ് മാ​സ​ങ്ങ​ളി​ൽ വേ​ന​ൽ​ക്കാ​ല തൊ​ഴി​ൽ നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ​തി​ന്റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള മി​നി​സ്റ്റീ​രി​യ​ൽ ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച നി​വേ​ദ​നം അം​ഗീ​ക​രി​ച്ചാ​ണ് കാ​ബി​ന​റ്റി​ന്റെ തീ​രു​മാ​നം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/232874/bahrain-extended-lunchbreak-rule-threemonths)