---
title: "#RulesViolation | ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നെ റോ​ഡി​ൽ ഇ​ടി​ച്ച് വീ​ഴ്ത്തി അ​തി​ക്ര​മം; യുവാവ് അ​റ​സ്റ്റി​ൽ "
english_title: "#Violation #knocking #delivery #personnel #down #road #youth #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/233135/violation-knocking-delivery-personnel-down-road-youth-under-arrest"
published_at: "2024-09-04T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d8013f74c14_rulesviolation.jpg"
keywords: []
---

# #RulesViolation | ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നെ റോ​ഡി​ൽ ഇ​ടി​ച്ച് വീ​ഴ്ത്തി അ​തി​ക്ര​മം; യുവാവ് അ​റ​സ്റ്റി​ൽ 

> **Lead Summary:** **ദു​ബൈ: [ **റോ​ഡി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നെ റോ​ഡി​ൽ ഇ​ടി​ച്ചു വീ​ഴ്ത്തി​യ ഡെ​ലി​വ​റി ബൈ​ക്​ റൈ​ഡ​റെ ​ദു​ബൈ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

**ദു​ബൈ: [ **റോ​ഡി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നെ റോ​ഡി​ൽ ഇ​ടി​ച്ചു വീ​ഴ്ത്തി​യ ഡെ​ലി​വ​റി ബൈ​ക്​ റൈ​ഡ​റെ ​ദു​ബൈ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​യാ​ൾ ബൈ​ക്കോ​ടി​ക്കു​ന്ന​തി​നി​ടെ അ​ക്ര​മം കാ​ണി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു.

നി​യ​മ​ലം​ഘ​ന​ത്തി​ന്​ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ റ​ഫ​ർ ചെ​യ്​​ത​താ​യി അ​ൽ ബ​ർ​ഷ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ അ​റി​യി​ച്ചു.

ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ്​ ജീ​വ​ന്​ ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​വ​രു​ടെ പി​റ​കി​ലെ കാ​റി​ൽ സ​ഞ്ച​രി​ച്ച​വ​രാ​ണ്​ അ​തി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യം പ​ക​ർ​ത്തി​യ​ത്.

ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ സ​മീ​പി​ക്ക​ണ​മെ​ന്നും പൊ​തു സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ ഉ​ണ​ർ​ത്തി.

റോ​ഡി​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ യു.​എ.​ഇ​യി​ൽ അ​പൂ​ർ​വ​മാ​ണ്. ഇ​ത്​ നി​യ​മം ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

2022ൽ, ​ജ​ബ​ൽ അ​ലി​ക്ക് സ​മീ​പ​മു​ള്ള അ​ൽ ഖൈ​ൽ റോ​ഡി​ൽ മ​റ്റൊ​രു ഡ്രൈ​വ​റു​ടെ മു​ഖ​ത്ത് മ​ർ​ദി​ച്ച​തി​ന് 34 കാ​ര​നാ​യ യൂ​റോ​പ്യ​ൻ വം​ശ​ജ​ന്​ ക്രി​മി​ന​ൽ കോ​ട​തി 10,000 ദി​ർ​ഹം പി​ഴ ചു​മ​ത്തി​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/233135/violation-knocking-delivery-personnel-down-road-youth-under-arrest)