---
title: "#Etihadflight | പ​റ​ന്നു​യ​ര്‍ന്ന​യു​ട​ന്‍ പ​ക്ഷി ത​ട്ടി; ഇ​ത്തി​ഹാ​ദ് വി​മാ​നം അ​ഞ്ചു​മ​ണി​ക്കൂ​ര്‍ വൈ​കി"
english_title: "#Assoonas #tookoff #bird #struck #Etihadflight #delayed #five #hours"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/233215/assoonas-tookoff-bird-struck-etihadflight-delayed-five-hours"
published_at: "2024-09-04T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d83c8e655f5_ethihad.jpg"
keywords: []
---

# #Etihadflight | പ​റ​ന്നു​യ​ര്‍ന്ന​യു​ട​ന്‍ പ​ക്ഷി ത​ട്ടി; ഇ​ത്തി​ഹാ​ദ് വി​മാ​നം അ​ഞ്ചു​മ​ണി​ക്കൂ​ര്‍ വൈ​കി

> **Lead Summary:** **അ​ബൂ​ദ​ബി: [** കൊ​ളം​ബോ​യി​ല്‍നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക് പ​റ​ന്നു​യ​ര്‍ന്ന​യു​ട​ന്‍ പ​ക്ഷി ത​ട്ടി​യ​തി​നെ​ത്തു​ട​ര്‍ന്ന് തി​രി​ച്ചി​റ​ക്കി​യ ഇ​ത്തി​ഹാ​ദ് വി​മാ​നം അ​ഞ്ചു​മ​ണി​ക്കൂ​ര്‍ വൈ​കി ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി.

## Article Content

**അ​ബൂ​ദ​ബി: [** കൊ​ളം​ബോ​യി​ല്‍നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക് പ​റ​ന്നു​യ​ര്‍ന്ന​യു​ട​ന്‍ പ​ക്ഷി ത​ട്ടി​യ​തി​നെ​ത്തു​ട​ര്‍ന്ന് തി​രി​ച്ചി​റ​ക്കി​യ ഇ​ത്തി​ഹാ​ദ് വി​മാ​നം അ​ഞ്ചു​മ​ണി​ക്കൂ​ര്‍ വൈ​കി ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി.

ഇ​ത്തി​ഹാ​ദി​ന്റെ ഇ.​വൈ 395 വി​മാ​ന​മാ​ണ് ടേ​ക്ക് ഓ​ഫ് ചെ​യ്ത​തി​നു പി​ന്നാ​ലെ കൊ​ളം​ബോ ബ​ന്ദാ​ര​നാ​യി​കെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തി​രി​ച്ചി​റ​ക്കി​യ​ത്.

പ​രി​ശോ​ധ​ന​ക​ള്‍ക്കു​ശേ​ഷം സു​ര​ക്ഷി​ത​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യ​തോ​ടെ വി​മാ​നം യാ​ത്ര പു​ന​രാ​രം​ഭി​ക്കു​ക​യും ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12.40 അ​ബൂ​ദ​ബി സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ന്‍ഡ് ചെ​യ്യു​ക​യും ചെ​യ്തു.

സാ​ധാ​ര​ണ രാ​വി​ലെ 7.45 നാ​യി​രു​ന്നു വി​മാ​നം അ​ബൂ​ദ​ബി​യി​ലെ​ത്തി​യി​രു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/233215/assoonas-tookoff-bird-struck-etihadflight-delayed-five-hours)