---
title: "#death | ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു "
english_title: "#Malayali #dies #collapsing #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/233585/malayali-dies-collapsing-sharjah"
published_at: "2024-09-06T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66da881066e61_death.jpg"
keywords: []
---

# #death | ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു 

> **Lead Summary:** **ഷാ​ർ​ജ: [ **മ​ല​യാ​ളി​യാ​യ പാ​ച​ക​ത്തൊ​ഴി​ലാ​ളി ഷാ​ർ​ജ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.

## Article Content

**ഷാ​ർ​ജ: [ **മ​ല​യാ​ളി​യാ​യ പാ​ച​ക​ത്തൊ​ഴി​ലാ​ളി ഷാ​ർ​ജ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.

എ​റ​ണാ​കു​ളം നോ​ർ​ത്ത്​ പ​റ​വൂ​രി​ലെ മ​ന​ക്ക​പ്പ​ടി ക​രോ​ട്ട​കാ​ട്ടി​ൽ ഹൗ​സി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ബ്​​ദു​ൽ അ​ജി (55) ആ​ണ്​ മ​രി​ച്ച​ത്.

ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​​ശേ​ഷം റൂ​മി​ലേ​ക്ക്​ വ​രു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​രു മ​ണി​യോ​ടെ റോ​ള പാ​ർ​ക്കി​ന്​ സ​മീ​പ​ത്തു​വെ​ച്ച്​​ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തു​ള്ള​വ​ർ ഉ​ട​ൻ ഷാ​ർ​ജ​യി​ലെ കു​വൈ​ത്ത്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല.

ഭാ​ര്യ: ഷ​മീ​ന. മ​ക്ക​ൾ: മു​ഹ​മ്മ​ദ്​ ആ​ഷി​ഖ്​ (ഷാ​ർ​ജ), ല​ബീ​ബ. മ​രു​മ​ക്ക​ൾ: ആ​യി​ഷ, അ​ക്​​ബ​ർ ഷാ. ​

കു​വൈ​ത്ത്​ ഹോ​സ്പി​റ്റ​ലി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന്​ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/233585/malayali-dies-collapsing-sharjah)