---
title: "#fakeHajjpermit | വ്യാ​ജ ഹ​ജ്ജ് പെ​ർ​മി​റ്റ് ന​ൽ​കി ക​ബ​ളി​പ്പി​ക്ക​ൽ; മൂ​ന്ന് ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ അ​റ​സ്റ്റി​ൽ "
english_title: "#Fraud #fakeHajjpermit #Three #tour #operators #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/233751/fraud-fakehajjpermit-three-tour-operators-arrested"
published_at: "2024-09-06T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db14cfe21b1_ARREST.jpg"
keywords: []
---

# #fakeHajjpermit | വ്യാ​ജ ഹ​ജ്ജ് പെ​ർ​മി​റ്റ് ന​ൽ​കി ക​ബ​ളി​പ്പി​ക്ക​ൽ; മൂ​ന്ന് ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ അ​റ​സ്റ്റി​ൽ 

> **Lead Summary:** **മ​നാ​മ: [** വ്യാ​ജ ഹ​ജ്ജ് പെ​ർ​മി​റ്റ് ന​ൽ​കി തീ​ർ​ഥാ​ട​ക​രെ ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ അ​റ​സ്റ്റി​ലാ​യി.

## Article Content

**മ​നാ​മ: [** വ്യാ​ജ ഹ​ജ്ജ് പെ​ർ​മി​റ്റ് ന​ൽ​കി തീ​ർ​ഥാ​ട​ക​രെ ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ അ​റ​സ്റ്റി​ലാ​യി.

ഈ ​ഹ​ജ്ജ് സീ​സ​ണി​ൽ അ​ന​ധി​കൃ​ത​മാ​യെ​ത്തി​യ 200 ബ​ഹ്‌​റൈ​ൻ തീ​ർ​ഥാ​ട​ക​ർ​ക്ക് മ​ക്ക​യി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രു​ന്നു.

അ​വ​ർ തീ​ർ​ഥാ​ട​ക​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തി​നാ​ലും ലൈ​സ​ൻ​സി​ല്ലാ​ത്ത സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​തി​നാ​ലു​മാ​ണ് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. സാ​ക്ഷി​ക​ളെ​യും ട്രാ​വ​ൽ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് യാ​ത്രാ​സം​ഘ​ത്തെ നി​യ​ന്ത്രി​ച്ചി​രു​ന്ന മൂ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ സൗ​ദി അ​ധി​കൃ​ത​ർ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സാ​ധു​ത​യു​ള്ള പെ​ർ​മി​റ്റോ​ടെ മാ​ത്ര​മേ ഹ​ജ്ജ് ചെ​യ്യാ​ൻ പാ​ടു​ള്ളൂ എ​ന്നാ​ണ് നി​യ​മം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/233751/fraud-fakehajjpermit-three-tour-operators-arrested)