---
title: "#sexuallyassault | ദോഹ-ബംഗളുരു വിമാനത്തില്‍ 14-കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വര്‍ഷം തടവ്‌ "
english_title: "#year #old #girl #sexuallyassaulted #Doha #Bangalore #flight #accused #sentenced #three #prison"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/233764/year-old-girl-sexuallyassaulted-doha-bangalore-flight-accused-sentenced-three-prison"
published_at: "2024-09-06T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db247813b5e_arrestt.jpg"
keywords: []
---

# #sexuallyassault | ദോഹ-ബംഗളുരു വിമാനത്തില്‍ 14-കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വര്‍ഷം തടവ്‌ 

> **Lead Summary:** **ദോഹ: [ **ദോഹയില്‍ നിന്നും ബംഗളുരുവിലേക്കുള്ള വിമാനത്തില്‍യാത്രയ്ക്കിടെ 14 വയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ചു കേസില്‍ പ്രതിക്ക് ബെംഗളൂരുവിലെ പ്രത്യേക കോടതി മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

## Article Content

**ദോഹ: [ **ദോഹയില്‍ നിന്നും ബംഗളുരുവിലേക്കുള്ള വിമാനത്തില്‍യാത്രയ്ക്കിടെ 14 വയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ചു കേസില്‍ പ്രതിക്ക് ബെംഗളൂരുവിലെ പ്രത്യേക കോടതി മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി മുരുഗേശ(51) നാണ് കോടതി ശിക്ഷ വിധിച്ചത്.

പ്രത്യേക ജഡ്ജി സരസ്വതി കെഎന്‍ ചൊവ്വാഴ്ചയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. 2023 ജൂണ്‍ 27 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

രാവിലെ, ദോഹയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനത്തില്‍ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്ത സീറ്റിലിരുന്ന മുരുകേശന്‍ കുട്ടിയെ അനുചിതമായി സ്പര്‍ശിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (കെഐഎ) പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മദ്യപിച്ചിരുന്നു മുരുകേശന്‍ ഭക്ഷണം നല്‍കാനെന്ന പേരില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു.

മുരുകേശന്റെ പെരുമാറ്റത്തെ പെണ്‍കുട്ടിയുടെ അമ്മ എതിര്‍ത്തിരുന്നു, ഇയാള്‍ നല്‍കുന്ന ഭക്ഷണം കഴിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു.ഇയാള്‍ തന്നെ അനുചിതമായി സ്പര്‍ശിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.

വിഷയം കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെ കുട്ടിയെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുന്നു. വിമാനം ബംഗളുരു വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ തന്നെ ഇയാളെ പോലീസിന് കൈമാറിയതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ചന്ദ്രകല പറഞ്ഞു.

പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് മാസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ പ്രതി പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/233764/year-old-girl-sexuallyassaulted-doha-bangalore-flight-accused-sentenced-three-prison)