---
title: "#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കും "
english_title: "#body #Joy #who #died  #accident #Ibri #brought #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/233785/body-joy-who-died-accident-ibri-brought-home"
published_at: "2024-09-06T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db3b5a44e20_death.jpg"
keywords: []
---

# #death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കും 

> **Lead Summary:** **മസ്‌കത്ത്: [ ** ഇബ്രി അറാക്കിയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ ഏറുമാത്തൂര്‍ കുറുമ്പും തറ ഹൗസില്‍ ഫിലിപ്പ് ജോയി നിസ്‌വ ആശുപത്രിയില്‍ വച്ച് മരിച്ചു.

## Article Content

**മസ്‌കത്ത്: [ ** ഇബ്രി അറാക്കിയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ ഏറുമാത്തൂര്‍ കുറുമ്പും തറ ഹൗസില്‍ ഫിലിപ്പ് ജോയി നിസ്‌വ ആശുപത്രിയില്‍ വച്ച് മരിച്ചു.

ജോലി സ്ഥലത്ത് വെച്ച് ഉണ്ടായ അപകടത്തില്‍ തലക്ക് പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച ഉച്ചതിരിഞ് ഏറുമാത്തൂര്‍ സെന്റ് തോമസ് സി എസ് ഐ ചര്‍ച്ചില്‍ സംസ്‌കാരം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അവിവാഹിതനാണ്. പിതാവ്: ജോയ്. മാതാവ്: റബേക്ക ഇബ്രിയിലെ സാമൂഹിക പവര്‍ത്തകരായ കുമാര്‍, സുബാഷ്, ഹരിദാസ് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/233785/body-joy-who-died-accident-ibri-brought-home)