---
title: "കോവിഡ്, സ്വദേശിവൽക്കരണം; രാജ്യത്ത് 5.71 ലക്ഷം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു"
english_title: "covid, indigenization; 5.71 lakh expatriates lost their jobs in the country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/234/covid-indigenization-571-lakh-expatriates-lost-their-jobs-in-the-country"
published_at: "2021-09-24T13:09:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614d82248a08f_expacts.jpg"
keywords: []
---

# കോവിഡ്, സ്വദേശിവൽക്കരണം; രാജ്യത്ത് 5.71 ലക്ഷം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിൽ ഒരു വർഷത്തിനിടെ സർക്കാർ–സ്വകാര്യ മേഖലകളിൽ 5.71 ലക്ഷം വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടു. ജൂണിലെ കണക്കനുസരിച്ച് വിദേശ തൊഴിലാളികളുടെ എണ്ണം 61 ലക്ഷമായി കുറഞ്ഞു.

## Article Content

**റിയാദ് : **സൗദി അറേബ്യയിൽ ഒരു വർഷത്തിനിടെ സർക്കാർ–സ്വകാര്യ മേഖലകളിൽ 5.71 ലക്ഷം വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടു. ജൂണിലെ കണക്കനുസരിച്ച് വിദേശ തൊഴിലാളികളുടെ എണ്ണം 61 ലക്ഷമായി കുറഞ്ഞു.

2020 ജൂണിൽ 67 ലക്ഷമായിരുന്നു. തൊഴിലാളികളുടെ എണ്ണത്തിൽ 8.52% കുറവുണ്ടെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു.

ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസിൽ റജിസ്റ്റർ ചെയ്ത വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞപ്പോൾ സ്വദേശികളുടെ എണ്ണം വർധിച്ചു. ഈ വർഷം രണ്ടാം പാദത്തിൽ മാത്രം 1,23,951 സ്വദേശികൾക്കു ജോലി ലഭിച്ചിരുന്നു.

കോവിഡ് തരംഗത്തിൽ ജോലി നഷ്ടപ്പെട്ടതിനു പുറമെ സ്വദേശിവൽക്കരണ പദ്ധതി കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിച്ചതാണ് വിദേശികൾക്കു തൊഴിൽ നഷ്ടപ്പെടാൻ കാരണം.

മലയാളികളടക്കം ഒട്ടേറെ വിദേശികൾ സ്വന്തം നാടുകളിലേക്കു തിരിച്ചുപോയി. യാത്രാ വിലക്കുള്ളതിനാൽ പുതിയ വീസയിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞതും തൊഴിൽ വിപണിയിൽ പ്രതിഫലിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/234/covid-indigenization-571-lakh-expatriates-lost-their-jobs-in-the-country)