---
title: "#Theft | ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ "
english_title: "#Theft  #jeweller #shop #Four #people #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/234375/theft-jeweller-shop-four-people-under-arrest"
published_at: "2024-09-09T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66deb649dcb03_gold.jpg"
keywords: []
---

# #Theft | ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ 

> **Lead Summary:** **മ​സ്ക​ത്ത്: [ ** ജ്വ​ല്ല​റി​യി​ൽ​നി​ന്ന് സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ നാ​ലു​പ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്: [ ** ജ്വ​ല്ല​റി​യി​ൽ​നി​ന്ന് സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ നാ​ലു​പ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ളെ അ​മീ​റാ​ത്ത് വി​ലാ​യ​ത്തി​ൽ​നി​ന്ന് മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സാ​ണ് പി​ടി​ കൂ​ടി​യ​ത്.

ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണ്. മോ​ഷ്ടി​ച്ച വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ മാ​സം റൂ​വി മേ​ഖ​ല​യി​ലെ സ്വ​ർ​ണ​ക്ക​ട​യി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച അ​റ​ബ്, ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രാ​യ എ​ട്ടു​പേ​രെ​യു പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

മോ​ഷ​ണ​ക്കു​റ്റ​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നാ​യി ക​ട​ക​ളു​ടെ​യും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​ക​ൾ സ്ഥാ​പ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/234375/theft-jeweller-shop-four-people-under-arrest)