---
title: "#SitaramYachuri | സീതാറാം യച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ നവകേരള "
english_title: "#Bahrain #Navakerala #condoles #demise #SitaramYachuri"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/235153/bahrain-navakerala-condoles-demise-sitaramyachuri"
published_at: "2024-09-12T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2f7f77bdbe_sita.jpg"
keywords: []
---

# #SitaramYachuri | സീതാറാം യച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ നവകേരള 

> **Lead Summary:** **മനാമ : [ ** സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിയോഗം സി.പിഎമ്മിനു മാത്രമല്ല ഇന്ത്യയിലെ എല്ലാ ഇടതുപക്ഷ ജനാധിപത്യ മതേതര പുരോഗമന പ്രസ്ഥാനങ്ങൾക്കും തീരാ നഷ്ടം തന്നെയാണെന്ന് ബഹ്റൈൻ നവകേരള.

## Article Content

**മനാമ : [ ** സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിയോഗം സി.പിഎമ്മിനു മാത്രമല്ല ഇന്ത്യയിലെ എല്ലാ ഇടതുപക്ഷ ജനാധിപത്യ മതേതര പുരോഗമന പ്രസ്ഥാനങ്ങൾക്കും തീരാ നഷ്ടം തന്നെയാണെന്ന് ബഹ്റൈൻ നവകേരള.

ഫാസിസ്റ്റുകൾക്കും മൂലധനശക്തികൾക്കുമെതിരെ എന്നും അചഞ്ചലമായ പോരാട്ടം നയിച്ച യച്ചൂരി സംഘപരിവാർ പ്രത്യയശാസ്ത്രത്തെ നഖശിഖാന്തം എതിർത്ത ജനനേതാവായിരുന്നു.

രാജ്യത്തെ മുഖ്യധാരാ ജനാധിപത്യ - മതേതര പ്രസ്ഥാനങ്ങളെ ഇടതുപക്ഷ കക്ഷികളുമായ് കണ്ണി ചേർക്കുന്നതിൽ യച്ചൂരി നിർവ്വഹിച്ച നേതൃപരമായ പങ്ക് നിർണ്ണായകമായിരുന്നു.

യച്ചൂരിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ബഹ്റൈൻ നവകേരള അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/235153/bahrain-navakerala-condoles-demise-sitaramyachuri)