---
title: "#death | ഹൃദയസ്​തംഭനം: മലയാളി യുവാവ്​ ജുബൈലിൽ അന്തരിച്ചു"
english_title: "#Heart #failure #Malayali #youth #died #Jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/235221/heart-failure-malayali-youth-died-jubail"
published_at: "2024-09-13T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3aab8a30e2_death.jpg"
keywords: []
---

# #death | ഹൃദയസ്​തംഭനം: മലയാളി യുവാവ്​ ജുബൈലിൽ അന്തരിച്ചു

> **Lead Summary:** ** ജുബൈൽ: **മലയാളി യുവാവ്​ ഹൃദയസ്​തംഭനം മൂലം ജുബൈലിൽ അന്തരിച്ചു .

## Article Content

** ജുബൈൽ: **മലയാളി യുവാവ്​ ഹൃദയസ്​തംഭനം മൂലം ജുബൈലിൽ അന്തരിച്ചു .

പത്തനംതിട്ട സ്വദേശി സുമേഷ് കൈമൾ ചെങ്ങഴപ്പള്ളിൽ (38) ആണ്​ മരിച്ചത്​. കടുത്ത നെഞ്ചുവേദനയെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഒരു കമ്പനിയിൽ സേഫ്റ്റി ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു സുമേഷ്.

പിതാവ്: പുരുഷോത്തമ കൈമൾ, മാതാവ്: സുലോചന ദേവി. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/235221/heart-failure-malayali-youth-died-jubail)