---
title: "#arrest | ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രെ ല‍ക്ഷ്യ​മി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ സ്വ​ദേ​ശി പി​ടി​യി​ൽ"
english_title: "#Swadeshi #arrested #robbing #deliverymen"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/235427/swadeshi-arrested-robbing-deliverymen"
published_at: "2024-09-13T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e46ab43d878_arrest.jpg"
keywords: []
---

# #arrest | ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രെ ല‍ക്ഷ്യ​മി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ സ്വ​ദേ​ശി പി​ടി​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രെ ല‍ക്ഷ്യ​മി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ സ്വ​ദേ​ശി പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​ത് ജ​ഹ്റ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് കീ​ഴി​ലെ സ്പെ​ഷ്യ​ൽ ഫോ​ഴ്സ്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രെ ല‍ക്ഷ്യ​മി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ സ്വ​ദേ​ശി പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​ത് ജ​ഹ്റ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് കീ​ഴി​ലെ സ്പെ​ഷ്യ​ൽ ഫോ​ഴ്സ്.

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി പ്ര​വാ​സി​ക​ളെ പ്ര​ധാ​ന​മാ​യും ഡെ​ലി​വ​റി തൊ​ഴി​ലാ​ളി​ക​ളെ ല​ക്ഷ്യ​മി​ട്ട് ക​വ​ർ​ച്ച ന​ട​ത്തു​ന്ന സം​ഘം പ്ര​ദേ​ശ​ത്ത് വി​പു​ല​മാ​യി​രു​ന്നു.

പ്ര​തി​യെ ആ​യു​ധ​ങ്ങ​ളോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

വ​ർ​ധി​ച്ചു വ​രു​ന്ന സാ​യു​ധ ക​വ​ർ​ച്ച സം​ഘ​ങ്ങ​ളെ ചെ​റു​ക്കാ​നാ​യി പു​തി​യൊ​രു ഫോ​ഴ്സി​നെ രൂ​പ​വ​ത്ക​രി​ക്കാ​ൻ ജ​ഹ്റ ഇ​ൻ​​വെസ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ പ്ര​ചോ​ദി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ലും തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ച്ച​തി​ലും പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ‍യും പ്ര​തി​യെ പി​ടി​കൂ​ടി​യ​തി​ലൂ​ടെ ഏ​ഴ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും മൂ​ന്ന് ക​ബ​ളി​പ്പി​ക്ക​പ്പെ​ട​ലും ഉ​ൾ​പ്പെ​ടെ 10 കേ​സു​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/235427/swadeshi-arrested-robbing-deliverymen)