---
title: "#death |  മലയാളി വയോധിക  അബൂദബിയില്‍ അന്തരിച്ചു "
english_title: "#Malayali #elderly #woman #passed #away #in #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/235546/malayali-elderly-woman-passed-away-in-abudhabi"
published_at: "2024-09-14T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5421fea068_uae.jpg"
keywords: []
---

# #death |  മലയാളി വയോധിക  അബൂദബിയില്‍ അന്തരിച്ചു 

> **Lead Summary:** **അബൂദബി: **മകള്‍ക്കൊപ്പം താമസിച്ചുവന്ന എറണാകുളം സ്വദേശിനി അബൂദബിയില്‍ അന്തരിച്ചു. എടവനക്കാട് വലിയ വീട്ടില്‍ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിഷ (ഐശു-88) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്.

## Article Content

**അബൂദബി: **മകള്‍ക്കൊപ്പം താമസിച്ചുവന്ന എറണാകുളം സ്വദേശിനി അബൂദബിയില്‍ അന്തരിച്ചു. എടവനക്കാട് വലിയ വീട്ടില്‍ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിഷ (ഐശു-88) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്.

അബൂദബി ബിന്‍ അലി ആന്റ് സേഫ് കെയര്‍ ഗ്രൂപ് സി.ഇ.ഒ. ഒമര്‍ അലിയുടെ ഭാര്യ മാതാവാണ്.

ഞായറാഴ്ച രാവിലെ 11 മണിയോടെ ഇടപ്പള്ളി വട്ടേക്കുന്നം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

മക്കള്‍: മുഹമ്മദ് ജെസ്സി (റിട്ട. അസിസ്റ്റന്റ് എന്‍ജിനീയര്‍, പി.ഡബ്ലു.ഡി), ജെസിയ മൂസ (ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ്), സജിത റാഫി (എ.ഇ.ഇ എം.ഇ.എസ്.), മിനി നജീബ് (അല്‍ഐന്‍), സിനി ഒമര്‍ അലി (ഓപറേഷന്‍ മാനേജര്‍, ബിന്‍ അലി ഗ്രൂപ്പ്, അബൂദബി). മരുമക്കള്‍: നിഷ (കെ.എസ്.ഇ.ബി), മൂസ (ദുബൈ), മുഹമ്മദ് റാഫി (ജോയന്റ് ഡയറക്ടര്‍, ലോക്കല്‍ ഫണ്ട് ഓഡിറ്റ്), നജീബ് (അല്‍ഐന്‍).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/235546/malayali-elderly-woman-passed-away-in-abudhabi)