അൽ ഉല :(www.truevisionnews.com) അൽഉലയ്ക്കായുള്ള റോയൽ കമ്മീഷൻ സംഘടിപ്പിച്ച ഈന്തപ്പഴ ഉത്സവം കർഷകരുടെയും നിക്ഷേപകരുടെയും പങ്കാളിത്തത്തോടെ ആരംഭിച്ചു.
ആദ്യ ദിനത്തിൽ ഉത്സവത്തിന് 110 ടൺ ഈത്തപ്പഴം ലഭിച്ചു. പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനും സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംരംഭത്തിൻ്റെ ഭാഗമാണ് റോയൽ കമ്മീഷനും വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സഹകരിച്ചുള്ള ഈ പരിപാടി.
വർക്ക്ഷോപ്പുകളിലൂടെയും പരിശീലന പരിപാടികളിലൂടെയും ആഭ്യന്തര, രാജ്യാന്തര വിപണികളിൽ അൽഉല ഈന്തപ്പഴങ്ങളുടെ ഗുണനിലവാരവും മത്സരക്ഷമതയും വർദ്ധിപ്പിക്കാൻ കമ്മീഷൻ ലക്ഷ്യമിടുന്നുണ്ട്.
ഈന്തപ്പഴ വ്യവസായത്തിൽ അവസരങ്ങൾ തേടുന്ന നിക്ഷേപകർക്ക് പ്രശസ്തമായ ഉൽപ്പാദന മേഖലയിൽ നിന്ന് ഉയർന്ന നിലവാരമുള്ള ഈന്തപ്പഴങ്ങൾ സ്വന്തമാക്കാനുള്ള സവിശേഷ അവസരം ഫെസ്റ്റിവൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
എല്ലാ വെള്ളിയും ശനിയാഴ്ചയും അൽഉലയിൽ നടക്കുന്ന പരിപാടി നവംബർ 9 വരെ തുടരും. അൽഉല ഗവർണറേറ്റിൽ ഈന്തപ്പഴങ്ങൾക്ക് സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യമുണ്ട്.
പ്രതിവർഷം 120,000 ടൺ ഈന്തപ്പഴം ഉത്പാദിപ്പിക്കുന്ന ഈ പ്രദേശം രാജ്യത്തിൻ്റെ കാർഷിക മേഖലയ്ക്ക് ഒരു പ്രധാന സംഭാവനയാണ് നൽകുന്നത്.
അൽഉലയുടെ ഈന്തപ്പഴ ഇനങ്ങളുടെ വൈവിധ്യവും ഗുണനിലവാരവും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയായി അൽഉല ഈന്തപ്പഴോത്സവം ഇതിനകം മാറി.
#datefestival #has #started