#datefestival | ഈന്തപ്പഴ ഉത്സവം ആരംഭിച്ചു

#datefestival  | ഈന്തപ്പഴ ഉത്സവം ആരംഭിച്ചു
Sep 14, 2024 04:44 PM | By ADITHYA. NP

അൽ ഉല :(www.truevisionnews.com) അൽഉലയ്‌ക്കായുള്ള റോയൽ കമ്മീഷൻ സംഘടിപ്പിച്ച ഈന്തപ്പഴ ഉത്സവം കർഷകരുടെയും നിക്ഷേപകരുടെയും പങ്കാളിത്തത്തോടെ ആരംഭിച്ചു.

ആദ്യ ദിനത്തിൽ ഉത്സവത്തിന് 110 ടൺ ഈത്തപ്പഴം ലഭിച്ചു. പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനും സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംരംഭത്തിൻ്റെ ഭാഗമാണ് റോയൽ കമ്മീഷനും വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സഹകരിച്ചുള്ള ഈ പരിപാടി.

വർക്ക്‌ഷോപ്പുകളിലൂടെയും പരിശീലന പരിപാടികളിലൂടെയും ആഭ്യന്തര, രാജ്യാന്തര വിപണികളിൽ അൽഉല ഈന്തപ്പഴങ്ങളുടെ ഗുണനിലവാരവും മത്സരക്ഷമതയും വർദ്ധിപ്പിക്കാൻ കമ്മീഷൻ ലക്ഷ്യമിടുന്നുണ്ട്.

ഈന്തപ്പഴ വ്യവസായത്തിൽ അവസരങ്ങൾ തേടുന്ന നിക്ഷേപകർക്ക് പ്രശസ്തമായ ഉൽപ്പാദന മേഖലയിൽ നിന്ന് ഉയർന്ന നിലവാരമുള്ള ഈന്തപ്പഴങ്ങൾ സ്വന്തമാക്കാനുള്ള സവിശേഷ അവസരം ഫെസ്റ്റിവൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

എല്ലാ വെള്ളിയും ശനിയാഴ്ചയും അൽഉലയിൽ നടക്കുന്ന പരിപാടി നവംബർ 9 വരെ തുടരും. അൽഉല ഗവർണറേറ്റിൽ ഈന്തപ്പഴങ്ങൾക്ക് സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യമുണ്ട്.

പ്രതിവർഷം 120,000 ടൺ ഈന്തപ്പഴം ഉത്പാദിപ്പിക്കുന്ന ഈ പ്രദേശം രാജ്യത്തിൻ്റെ കാർഷിക മേഖലയ്ക്ക് ഒരു പ്രധാന സംഭാവനയാണ് നൽകുന്നത്.

അൽഉലയുടെ ഈന്തപ്പഴ ഇനങ്ങളുടെ വൈവിധ്യവും ഗുണനിലവാരവും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയായി അൽഉല ഈന്തപ്പഴോത്സവം ഇതിനകം മാറി.

#datefestival #has #started

Next TV

Related Stories
#Oleander | പൂച്ചെടി കച്ചവടക്കാർക്ക് വൻ നഷ്ടം; യുഎഇയിൽ അരളിച്ചെടിക്ക് നിരോധനം, പൂക്കളത്തിന്റെ ശോഭ കെടും

Oct 10, 2024 04:50 PM

#Oleander | പൂച്ചെടി കച്ചവടക്കാർക്ക് വൻ നഷ്ടം; യുഎഇയിൽ അരളിച്ചെടിക്ക് നിരോധനം, പൂക്കളത്തിന്റെ ശോഭ കെടും

പ്രാദേശികമായി ലഭ്യമായവയ്ക്കു പുറമെ വിദേശത്തുനിന്ന് വൻ വിലയ്ക്ക് ഇറക്കുമതി ചെയ്ത വിവിധ നിറത്തിലുള്ള അരളിച്ചെടികളും വിൽപനയ്ക്കു...

Read More >>
#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

Oct 10, 2024 01:01 PM

#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ജ​ന സേ​വ​ന വി​ഭാ​ഗം...

Read More >>
#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

Oct 10, 2024 12:55 PM

#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

മി​ക​ച്ച തൊ​ഴി​ൽ വി​പ​ണി​യും തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ...

Read More >>
#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

Oct 10, 2024 10:25 AM

#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ എ​ഫ് -18 വി​മാ​ന​മാ​ണ്...

Read More >>
#BigTicketressult |  ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

Oct 10, 2024 09:57 AM

#BigTicketressult | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

മൂന്ന് വര്‍ഷം മുൻപാണ് പ്രസാദ് കൃഷ്ണപിള്ള യുഎഇയിലെത്തിയത്. അന്നുമുതൽ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ്...

Read More >>
#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

Oct 10, 2024 07:52 AM

#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യ​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ...

Read More >>
Top Stories

News Roundup