#Accident | റോഡ് മുറിച്ചു കടക്കവേ അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

#Accident | റോഡ് മുറിച്ചു കടക്കവേ അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
Sep 18, 2024 10:59 AM | By VIPIN P V

മസ്‌കത്ത്: (gcc.truevisionnews.com) സഹം റദ്ദയിലെ മുജാരിഫിൽ വച്ച് റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചു പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു.

കരിക്കുളം കുറ്റിയിൽ വീട്ടിൽ മുരളി (54) ആണ് മരിച്ചത്. 16 വർഷമായി ഒമാനിൽ ജോലി ചെയ്യുന്ന മുരളി നാട്ടിൽ പോയി വന്നിട്ട് ഏഴ് വർഷമായി. നാട്ടിൽ പോകാനുള്ള ശ്രമത്തിനിടയിലാണ് മരണം.

വീസ കാലാവധി അവസാനിച്ചിട്ടും പുതുക്കാൻ കഴിയാതെ വന്നത് നാട്ടിൽ പോകാൻ തടസ്സമാവുകയായിരുന്നു. നിർമാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മുരളി ആരോഗ്യ പ്രശനങ്ങളെ തുടർന്ന് നാട്ടിലേക്ക് പോകാനുള്ള നിയമ നടപടികൾ പൂർത്തീകരിച്ചുവരികയായിരുന്നു.

കൈരളി പ്രവർത്തകരുടെ ശ്രമഫലമായി ഇന്ത്യൻ എംബസിയിൽനിന്നും ഒമാൻ തൊഴിൽ മന്ത്രാലയത്തിൽ നിന്നും അനുബന്ധ വകുപ്പിലും അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കാനിരിക്കെയാണ് മരണം.

പിതാവ്: അയ്യപ്പൻ. മാതാവ്: ശാരദ. ഭാര്യ: രാധാമണി. മക്കൾ: ദിയ, നിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന്‌ കൈരളി പ്രവര്‍ത്തകര്‍ അറിയിച്ചു.

#Accident #crossing #road #expatriate #Malayali #who #treated #injuries #died

Next TV

Related Stories
വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

Jun 13, 2025 09:46 PM

വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

വയനാട് സ്വദേശിനി ഒമാനിൽ...

Read More >>
മലയാളി യുവാവ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

Jun 13, 2025 11:51 AM

മലയാളി യുവാവ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

മലയാളി യുവാവ് അബുദാബിയിൽ കുഴഞ്ഞുവീണ്...

Read More >>
'അതീവ ദുഖം, ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്കായുള്ള പ്രാർത്ഥനകളുണ്ട് '; ആകാശദുരന്തത്തിൽ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ്

Jun 13, 2025 08:48 AM

'അതീവ ദുഖം, ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്കായുള്ള പ്രാർത്ഥനകളുണ്ട് '; ആകാശദുരന്തത്തിൽ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ്

അഹമ്മദാബാദ് വിമാന ദുരന്തം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം...

Read More >>
കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

Jun 12, 2025 12:04 PM

കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം...

Read More >>
ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

Jun 12, 2025 11:58 AM

ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്...

Read More >>
Top Stories