---
title: "#accident | വാഹനാപകടം: ചികിത്സയിലായിരുന്ന പ്രവാസി നാട്ടിൽ മരിച്ചു"
english_title: "#Car #accident #expatriate #who #undergoing #treatment #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/236576/car-accident-expatriate-who-undergoing-treatment-died-country"
published_at: "2024-09-19T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebd69ed40f9_accident1.jpg"
keywords: []
---

# #accident | വാഹനാപകടം: ചികിത്സയിലായിരുന്ന പ്രവാസി നാട്ടിൽ മരിച്ചു

> **Lead Summary:** **മസ്‌കത്ത്: [** തൃശൂർ വാടാനപ്പള്ളി ആശാൻ റോഡ് പരിസരത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു.

## Article Content

**മസ്‌കത്ത്: [** തൃശൂർ വാടാനപ്പള്ളി ആശാൻ റോഡ് പരിസരത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു.

വാടാനപ്പള്ളി ഏഴാം കല്ല് സ്വദേശി മഞ്ഞിപറമ്പിൽ സജിത്താണ് (ചിന്നൻ 39) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം.

ഗുരുതരമായി പരുക്കേറ്റ സജിത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 12 വർഷത്തോളമായി ഒമാനിലായിരുന്നു സജിത്ത്.

വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്ററായിരുന്നു. കഴിഞ്ഞ മാസം ആറിനാണ് നാട്ടിൽ എത്തിയത്. പിതാവ്: പവിത്രൻ. അമ്മ: ലളിത. ഭാര്യ: അശ്വതി. സഹോദരങ്ങൾ: ശ്രീജിത്ത്, ശരത്ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/236576/car-accident-expatriate-who-undergoing-treatment-died-country)