---
title: "#arrest | വ്യാ​ജ വി​ഡി​യോ പ്ര​ച​രി​പ്പി​ക്ക​ൽ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ "
english_title: "#Propagation #fakevideo #One #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/236577/propagation-fakevideo-one-under-arrest"
published_at: "2024-09-19T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebd7d415b5f_fd.jpg"
keywords: []
---

# #arrest | വ്യാ​ജ വി​ഡി​യോ പ്ര​ച​രി​പ്പി​ക്ക​ൽ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ 

> **Lead Summary:** **മ​സ്ക​ത്ത്: [** ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ വിഡി​യോ പ്ര​ച​രി​പ്പി​ച്ച​യാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്: [** ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ വിഡി​യോ പ്ര​ച​രി​പ്പി​ച്ച​യാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബ​ഹ്‌​ല വി​ലാ​യ​ത്തി​ലെ വാ​ദി ഖു​റി​യാ​ത്തി​ൽ ഒ​രാ​ൾ പ​ണം പി​ൻ​വ​ലി​ക്കു​മ്പോ​ൾ ക​വ​ർ​ച്ച ന​ട​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഇ​യാ​ൾ സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്.

റോ​യ​ൽ ഒ​മാ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ പ​റ​യു​ന്ന​ത് തെ​റ്റാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റ് ചെ​യ്ത വ്യ​ക്തി​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/236577/propagation-fakevideo-one-under-arrest)