---
title: "#accident | സൗദിയിൽ വാഹനാപകടം, മലയാളി യുവതിയും കുഞ്ഞും മരിച്ചു"
english_title: "#Malayali #woman #her #child #died #car #accident #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/236917/malayali-woman-her-child-died-car-accident-saudiarabia"
published_at: "2024-09-20T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eda4e8a860c_accident.jpg"
keywords: []
---

# #accident | സൗദിയിൽ വാഹനാപകടം, മലയാളി യുവതിയും കുഞ്ഞും മരിച്ചു

> **Lead Summary:** **ദമ്മാം: **സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു.

## Article Content

**ദമ്മാം: **സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു.

മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്‍റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്.

മദീനയിൽനിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാർ അൽ അഹ്സക്ക് സമീപം അപകടത്തിൽപെടുകയായിരുന്നു.

സുഹൈലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്. ഹൈദർ ഉള്ളാളിന്‍റെ മകളാണ് മരിച്ച സഫ. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു കുടുംബം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/236917/malayali-woman-her-child-died-car-accident-saudiarabia)