---
title: "#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#heart #attack #Expatriate #Malayali #passed #away #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/237108/heart-attack-expatriate-malayali-passed-away-bahrain"
published_at: "2024-09-21T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eed2575512c_death.jpg"
keywords: []
---

# #death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** ** മനാമ: **ഹൃദയാഘാതത്തെത്തുടർന്ന് പാലക്കാട്‌ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു .

## Article Content

** മനാമ: **ഹൃദയാഘാതത്തെത്തുടർന്ന് പാലക്കാട്‌ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു .

നെല്ലായ മാരായമംഗലം സ്വദേശി പറക്കാട്ടു തൊടി മുഹമ്മദ്‌ അലി (58 ) ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത് .മനാമയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

25 വർഷമായി ബഹ്‌റൈനിൽ ഉള്ള മുഹമ്മദ്‌അലി മനാമ യതീം സെന്ററിന് സമീപം ഒരു കഫ്റ്റീരിയയിൽ ജോലി ചെയ്യുകയായിരുന്നു.

ഭാര്യ നഫീസ.മക്കള്‍: ഫായിസ്,ഫമിന നസ്റിന്‍,ഫസ്ന. മരുമക്കള്‍:മുഹമ്മദ് ഫൈസല്‍ ഫിറോസ്,ഫാത്തിമത്ത് സിയാന.നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട് പോകും.

കെ.എം.സി.സി ബഹ്‌റൈൻ മയ്യിത്ത് പരിപാലന വിംഗിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/237108/heart-attack-expatriate-malayali-passed-away-bahrain)