---
title: "#death | പ്രവാസി മലയാളി സലാലയിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passed #away #salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/237143/expatriate-malayali-passed-away-salala"
published_at: "2024-09-21T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eefa2b3ee98_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി സലാലയിൽ അന്തരിച്ചു

> **Lead Summary:** ** സലാല: **പത്തനംതിട്ട ഓമല്ലൂർ ചീക്കനാൽ സ്വദേശി വളവിൽ വീട്ടിൽ മനു മാത്യു സലാലയിൽ അന്തരിച്ചു .

## Article Content

** സലാല: **പത്തനംതിട്ട ഓമല്ലൂർ ചീക്കനാൽ സ്വദേശി വളവിൽ വീട്ടിൽ മനു മാത്യു സലാലയിൽ അന്തരിച്ചു .

അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ഷെറി (നഴ്സ്, സുൽത്താൻ ഖാബൂസ് ആശുപത്രി). മക്കൾ: മന്ന, മേവൽ. സഹോദരൻ: ബിനോയ് മാത്യു (സുസുകി). സലാലയിലെ സെന്റ് ജോൺസ് യാക്കോബായ ഇടവകാംഗമാണ്.

ഞായറാഴ്ച നാട്ടിലേക്ക് കൊണ്ട് പോകുന്ന മൃതദേഹം ഓമല്ലൂർ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/237143/expatriate-malayali-passed-away-salala)