---
title: "#founddead | റിയാദിലെത്തിയ ശേഷം കാണാതായ മലപ്പുറം സ്വദേശിയുടെ  മൃതദേഹം മോർച്ചറിയിൽ കണ്ടെത്തി"
english_title: "#body #native #Malappuram #who #went #missing #after #reaching #Riyadh #found #morgue"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/237225/body-native-malappuram-who-went-missing-after-reaching-riyadh-found-morgue"
published_at: "2024-09-22T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efbeabe5ea1_death.jpg"
keywords: []
---

# #founddead | റിയാദിലെത്തിയ ശേഷം കാണാതായ മലപ്പുറം സ്വദേശിയുടെ  മൃതദേഹം മോർച്ചറിയിൽ കണ്ടെത്തി

> **Lead Summary:** **റിയാദ്: **റിയാദിലെത്തിയ ശേഷം കാണാതായ മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ കണ്ടെത്തി .

## Article Content

**റിയാദ്: **റിയാദിലെത്തിയ ശേഷം കാണാതായ മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ കണ്ടെത്തി .

വാരാന്ത്യ അവധി ദിവസം 200 കിലോമീറ്ററകലെ ഹുത്ത സുദൈറിൽ നിന്ന് റിയാദിലെത്തിയ മലപ്പുറം തിരൂർ വളവന്നൂർ ചെറവന്നൂർ താഴത്തെ പീടിയേക്കൽ വീട്ടിൽ അബ്ദുല്ല (64) യാണ് മരിച്ചത് .

റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച റിയാദിലെത്തിയ ശേഷം ഹുത്ത സുദൈറിലെ കമ്പനിയിൽ തിരിച്ചെത്തിയിരുന്നില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോർച്ചറിയിൽ ഉണ്ടെന്ന് അറിയുന്നത്. പൊലീസാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്.

പിതാവ്: അഹമ്മദ്‌ കുട്ടി (പരേതൻ), മാതാവ്: ഇയ്യാത്തുമ്മ (പരേത), ഭാര്യ: കദീജ, മക്കൾ: സുമയ്യ, സുഹൈൽ, ദിൽഷാദ്, തൻവീർ തബ്ഷീർ.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് നേതാക്കളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ബഷീർ വിരിപ്പാടം, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/237225/body-native-malappuram-who-went-missing-after-reaching-riyadh-found-morgue)