---
title: "#Acidattack | ഷോ​പ്പി​ങ് സെ​ന്റ​റി​ൽ​നി​ന്ന് പു​റ​ത്തിറങ്ങിയ വീ​ട്ട​മ്മ​ക്കു​നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; യുവാവ് അറസ്റ്റിൽ "
english_title: "#Acid #attack #housewife #who #came #out #shopping #center #youth #was #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/237426/acid-attack-housewife-who-came-out-shopping-center-youth-was-arrested"
published_at: "2024-09-23T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f1104aa7020_acid.jpg"
keywords: []
---

# #Acidattack | ഷോ​പ്പി​ങ് സെ​ന്റ​റി​ൽ​നി​ന്ന് പു​റ​ത്തിറങ്ങിയ വീ​ട്ട​മ്മ​ക്കു​നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; യുവാവ് അറസ്റ്റിൽ 

> **Lead Summary:** **മ​നാ​മ:** കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് വീ​ട്ട​മ്മ​ക്കു​നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ 28 കാ​ര​നാ​യ യു​വാ​വ് അ​റ​സ്റ്റി​ലാ​യി.

## Article Content

**മ​നാ​മ:** കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് വീ​ട്ട​മ്മ​ക്കു​നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ 28 കാ​ര​നാ​യ യു​വാ​വ് അ​റ​സ്റ്റി​ലാ​യി.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സ്ത്രീ ​മ​നാ​മ​യി​ലെ ഷോ​പ്പി​ങ് സെ​ന്റ​റി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങു​മ്പോ​ഴാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സം​ഭ​വ​സ​മ​യ​ത്ത്, ഒ​മ്പ​തും 11ഉം ​വ​യ​സ്സു​ള്ള ര​ണ്ട് പെ​ൺ​മ​ക്ക​ളും അ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കാ​ർ​പാ​ർ​ക്കി​ൽ​വെ​ച്ച് മു​ഖം​മൂ​ടി ധ​രി​ച്ച ഒ​രാ​ൾ ആ​സി​ഡ് എ​റി​യു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ സ്ത്രീ​യെ ഉ​ട​ൻ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ എ​ത്തി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​ക്കു​ക​യാ​യി​രു​ന്നു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/237426/acid-attack-housewife-who-came-out-shopping-center-youth-was-arrested)