#earthquake | യുഎഇയിൽ നേരിയ ഭൂചലനം

#earthquake | യുഎഇയിൽ നേരിയ ഭൂചലനം
Sep 23, 2024 03:26 PM | By ADITHYA. NP

അബുദാബി :(nadapuram.truevisionnews.com) യുഎഇയിൽ 1.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ദേശീയ കാലാവസ്ഥാ കേന്ദ്രത്തി(എൻസിഎം)ലെ നാഷനൽ സെയ്സ്മിക് നെറ്റ് വർക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഫുജൈറ ദിബ്ബയിലെ അൽ റഹീബ് മേഖലയിലാണ് രാത്രി 10.27 ന് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടുത്തെ താമസക്കാർക്ക് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടെങ്കിലും പ്രദേശത്ത് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സെപ്റ്റംബർ ഒന്നിന് ഫുജൈറയിലെ മസാഫി മേഖലയിൽ റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് മുൻപ് ഓഗസ്റ്റ് 18 ന് ദിബ്ബ തീരത്ത് 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി.

റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനം യുഎഇയിൽ ജൂൺ 8 ന് രാത്രി 11.01 ന് മസാഫിയിലും രേഖപ്പെടുത്തിയിരുന്നു.

മേയ് 29 ന് ഒമാൻ കടലിൽ ഉണ്ടായ ചെറിയ ഭൂചലനങ്ങളിൽ നിന്ന് യുഎഇയിലെ താമസക്കാർക്കും ഭൂചലനം അനുഭവപ്പെട്ടു.

മേയ് 29 ന് റാസൽഖൈമ തീരത്ത് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും പിന്നീട് 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി.

#Light #earthquake #UAE

Next TV

Related Stories
#drowned | കുവൈത്തിൽ അഞ്ച് വയസുള്ള കുട്ടി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു

Sep 23, 2024 05:14 PM

#drowned | കുവൈത്തിൽ അഞ്ച് വയസുള്ള കുട്ടി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു

ഗുരുതരാവസ്ഥയിലായ ഒരു കുട്ടിയെ ഉടൻ തന്നെ ആംബുലൻസ് എത്തിച്ച് ജഹ്‌റ ആശുപത്രിയിൽ...

Read More >>
 #anchorcompany | തകരാറുകൾ കണ്ടെത്തി;  ആങ്കർ കമ്പനി പവർ ബാങ്കുകൾ പിൻവലിച്ച് സൗദി

Sep 23, 2024 03:33 PM

#anchorcompany | തകരാറുകൾ കണ്ടെത്തി; ആങ്കർ കമ്പനി പവർ ബാങ്കുകൾ പിൻവലിച്ച് സൗദി

ആങ്കർ കമ്പനിയുടെ പോർട്ടബിൾ, മാഗ്നറ്റിക് ബാറ്ററികൾ ആണ് വിപണിയിൽ നിന്ന് പിൻവലിക്കാൻ...

Read More >>
#narendramodi | കുവൈത്തിലെ ഇന്ത്യക്കാരുടെ ക്ഷേമം; കിരീടാവകാശിയോട് നന്ദി രേഖപ്പെടുത്തി മോദി

Sep 23, 2024 03:24 PM

#narendramodi | കുവൈത്തിലെ ഇന്ത്യക്കാരുടെ ക്ഷേമം; കിരീടാവകാശിയോട് നന്ദി രേഖപ്പെടുത്തി മോദി

അമേരിക്കയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹുമായി നടത്തിയ ചര്‍ച്ചയിലാണ്...

Read More >>
#death | മനാമ സെൻട്രൽ മാർക്കറ്റിൽ വ്യാപാരിയായ കോഴിക്കോട് സ്വദേശി  അന്തരിച്ചു

Sep 23, 2024 03:08 PM

#death | മനാമ സെൻട്രൽ മാർക്കറ്റിൽ വ്യാപാരിയായ കോഴിക്കോട് സ്വദേശി അന്തരിച്ചു

മനാമ, പാക്കിസ്ഥാൻ പള്ളിക്ക് സമീപം സിരിയാനി ഹോട്ടൽ റോഡിലാണ് താമസിച്ചിരുന്നത്....

Read More >>
#death | ചി​കി​ത്സ​ക്കു​പോ​യ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

Sep 23, 2024 01:17 PM

#death | ചി​കി​ത്സ​ക്കു​പോ​യ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

പ​ത്ത​നാ​പു​രം മാ​ളൂ​ർ ചാ​മ​ക്കാ​ല വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ (67)ആ​ണ് മ​രി​ച്ച​ത്....

Read More >>
Top Stories