---
title: "#death | ഹൃദയാഘാതത്തെ തുടർന്ന്​ മലയാളി നഴ്​സ് റിയാദിൽ മരിച്ചു"
english_title: "#Malayali #nurse #died #Riyadh #after #suffering #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/237999/malayali-nurse-died-riyadh-after-suffering-heartattack"
published_at: "2024-09-25T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3e64485c2b_gcc.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെ തുടർന്ന്​ മലയാളി നഴ്​സ് റിയാദിൽ മരിച്ചു

> **Lead Summary:** **റിയാദ്:** ഹൃദയാഘാതത്തെ തുടർന്ന്​ മലയാളി നഴ്​സ് റിയാദിൽ മരിച്ചു .

## Article Content

**റിയാദ്:** ഹൃദയാഘാതത്തെ തുടർന്ന്​ മലയാളി നഴ്​സ് റിയാദിൽ മരിച്ചു .

റിയാദിലെ മദീന മൗസലാത്ത് ആശുപത്രിയിൽ സ്​റ്റാഫ്‌ നഴ്സായ തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്‍റെയും ലീന ദിലീപിന്‍റെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്.

ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. വൈകാതെ മരിച്ചു.

മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കി​ നാട്ടിലെത്തിച്ച്​ സംസ്​കരിക്കും. ഡെന്ന ആൻറണിയാണ്​ ഏക സഹോദരി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/237999/malayali-nurse-died-riyadh-after-suffering-heartattack)