#ship | ഓളത്തിൽ ആറാടി പായ്ക്കപ്പലാവേശം; യുഎഇയിൽ പായ്ക്കപ്പലോട്ട മത്സരത്തിനു തുടക്കമായി

#ship |  ഓളത്തിൽ ആറാടി പായ്ക്കപ്പലാവേശം; യുഎഇയിൽ പായ്ക്കപ്പലോട്ട മത്സരത്തിനു തുടക്കമായി
Sep 26, 2024 01:00 PM | By ADITHYA. NP

അബുദാബി :(gcc.truevisionnews.com) ചൂടിന്റെ കാഠിന്യം കുറഞ്ഞതോടെ യുഎഇയിൽ പായ്ക്കപ്പലോട്ട മത്സരത്തിനു തുടക്കമായി. ദുബായുടെ തീരങ്ങളിലാണ് ഓളപ്പരപ്പിൽ ആവേശം നിറച്ച പായ്ക്കപ്പൽ മത്സരം ആദ്യം അരങ്ങേറിയത്.

22 അടി നീളമുള്ള ബോട്ടുകളാണ് പങ്കെടുത്തത്. മത്സരത്തിൽ ക്യാപ്റ്റൻ മുഹമ്മദ് മർവാൻ അബ്ദുല്ല അൽ മർസൂഖി നയിച്ച 81ാം നമ്പർ ബോട്ട് കിരീടം ചൂടി.

അബുദാബിയിൽ ഒക്ടോബർ 5, 6 തീയതികളിലാണ് അബു അൽ അബ്‌യദ് പായ്ക്കപ്പലോട്ട മത്സരം നടക്കുക. അബുദാബി മറൈൻ സ്‌പോർട്‌സ് ക്ലബാണ് സംഘാടകർ. 60 അടി നീളമുള്ള നൂറിലേറെ പായ്ക്കപ്പലുകളാണ് മത്സരത്തിനിറങ്ങുക.

ക്ലബിന്റെ വെബ്സൈറ്റ് മുഖേന റജിസ്റ്റർ ചെയ്യാം. 40 ലക്ഷത്തിലേറെ ദിർഹമാണ് വിജയികൾക്ക് സമ്മാനം.

യുഎഇയുടെ സമുദ്രപൈതൃകം വരുംതലമുറയ്ക്ക് കൈമാറുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിൽ മറ്റ് എമിറേറ്റുകളിലും മത്സരം നടക്കും.

Six-foot packing in Olam; Paikpalota competition has started in UAE

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.