---
title: "#CITRA | കുവൈത്തില്‍ വിച്ഛേദിക്കപ്പെട്ട കേബിള്‍ തകരാര്‍ 30 ശതമാനം പരിഹരിച്ചതായി സിട്ര "
english_title: "#Citra  #30 #percent #cut #cable #problem #Kuwait #resolved"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/238254/citra-30-percent-cut-cable-problem-kuwait-resolved-new"
published_at: "2024-09-26T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f53428e7ae6_CITRA.jpg"
keywords: []
---

# #CITRA | കുവൈത്തില്‍ വിച്ഛേദിക്കപ്പെട്ട കേബിള്‍ തകരാര്‍ 30 ശതമാനം പരിഹരിച്ചതായി സിട്ര 

> **Lead Summary:** **കുവൈത്ത്‌സിറ്റി: **വിച്ഛേദിക്കപ്പെട്ട 'ഫാല്‍ക്കണ്‍' കേബിള്‍ തകരാര്‍ പരിഹരിച്ച് വരുന്നതായി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു.

## Article Content

**കുവൈത്ത്‌സിറ്റി: **വിച്ഛേദിക്കപ്പെട്ട 'ഫാല്‍ക്കണ്‍' കേബിള്‍ തകരാര്‍ പരിഹരിച്ച് വരുന്നതായി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു.

കുവൈത്ത് -സൗദി അറേബ്യയിലെ അതിര്‍ത്തി പ്രദേശമായ അല്‍ -ഖോബാര്‍ ഭാഗത്ത് കടലിനടിയിലാണ് കേബിള്‍ മുറിഞ്ഞ് തകരാര്‍ സംഭവിച്ചത്.

തകരാറിനെ തുടര്‍ന്ന് കുവൈത്തിലെ ഇന്റര്‍നെറ്റ് സേവനം മന്ദഗതിയിലായിട്ടുണ്ട്. ഇന്നലെയാണ് തകരാര്‍ ഉണ്ടായത്.

ഇന്ന് പുലര്‍ച്ചെയോടെ 30 ശതമാനം തകരാര്‍ പരിഹരിച്ചതായ് സിട്ര അറിയിച്ചിട്ടുണ്ട്.

24-മണിക്കൂറിനുള്ളില്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ജിസിഎക്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള അന്തര്‍ദേശീയ സബ് മറൈന്‍ കേബിളാണ് ഫാല്‍ക്കണ്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/238254/citra-30-percent-cut-cable-problem-kuwait-resolved-new)