#bigticket | ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് 22 ലക്ഷം രൂപ വീതം സമ്മാനം

#bigticket | ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് 22 ലക്ഷം രൂപ വീതം സമ്മാനം
Sep 26, 2024 08:13 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്കും ഒരു പാക്കിസ്ഥാനിക്കും 22 ലക്ഷത്തിലേറെ രൂപ(ഒരു ലക്ഷം ദിർഹം) വീതം സമ്മാനം.

ദുബായിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ സൂപ്പർവൈസറായ ഷൈൻ സാജുദ്ദീൻ(35), കുവൈത്തിൽ ലാബ് ടെക്നിഷ്യനായ ലിജിൻ ഏബിൾ ജോർജ്(41) എന്നിവരാണ് സമ്മാനം ലഭിച്ച മലയാളികൾ.

ഇവർ രണ്ടുപേരും കൂട്ടുകാരോടൊപ്പവും സഹപ്രവർത്തകരോടുമൊപ്പവും ചേർന്നാണ് ഭാഗ്യപരീക്ഷണം നടത്തിയത്.

കഴിഞ്ഞ 7 വർഷമായി കൂട്ടുകാരുമായി ചേർന്ന് താൻ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുത്തുവരികയാണെന്ന് 14 വർഷമായി ദുബായിൽ താമസിക്കുന്ന ഷൈൻ പറഞ്ഞു. സമ്മാനവിവരം അറിയിച്ചുള്ള ഫോൺ കോൾ ലഭിച്ചപ്പോൾ വളരെ സന്തോഷം തോന്നി.

തുക കൂട്ടുകാരുമായി പങ്കിടും. 2016 മുതൽ കുവൈത്തിൽ ജോലി ചെയ്യുന്ന ലിജിൻ കഴിഞ്ഞ വർഷം മുതൽ ഏഴ് സഹപ്രവർത്തകരുമായി ചേർന്നാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുത്തിരുന്നത്.

സമ്മാനം ലഭിക്കാത്തപ്പോൾ ഇടയ്ക്ക് ദേഷ്യം വന്ന് നിർത്തിയിരുന്നുവെന്നും പിന്നീട് വീണ്ടും എടുക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ 19 വർഷമായി ദുബായിലുള്ള പാക്കിസ്ഥാൻ സ്വദേശി റിയാസത് ഖാനാ(39)ണ് സമ്മാനം ലഭിച്ച മൂന്നാമൻ.

കഴിഞ്ഞ 5 വർഷമായി ഒറ്റയ്ക്കാണ് ഭാഗ്യ പരീക്ഷണം. അതിന് മുൻപ് 10 വർഷത്തോളം കൂട്ടുകാരുമൊത്ത് ടിക്കറ്റെടുത്തിരുന്നു.

എല്ലാ ചൊവ്വാഴ്ചയുമാണ് ബിഗ് ടിക്കറ്റ് ഒരുലക്ഷം ദിർഹം സമ്മാനം നൽകുന്ന നറുക്കെടുപ്പ് നടത്തുന്നത്. ബിഗ് ടിക്കറ്റ് വാങ്ങിക്കുന്നവരുടെ നമ്പരുകളെല്ലാം പ്രതിവാര നറുക്കെടുപ്പിലും ഉൾപ്പെടുത്തുന്നു. ഇതിൽ മൂന്ന് പേർക്കാണ് സമ്മാനം ലഭിക്കുക.

#lakh#rupees #each #two #Malayalees #bigticketdraw

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
Top Stories










https://gcc.truevisionnews.com/.