---
title: "#RTA | കാലാവസ്ഥ മാറുന്നു; ആർടിഎ സമയക്രമവും"
english_title: "#weather #change #RTA #schedule"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/238393/weather-change-rta-schedule"
published_at: "2024-09-27T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f64038c215d_uae.jpg"
keywords: []
---

# #RTA | കാലാവസ്ഥ മാറുന്നു; ആർടിഎ സമയക്രമവും

> **Lead Summary:** **ദുബായ് :[**ജലഗതാഗത മേഖലയിൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ സമയക്രമം തയാറാക്കാൻ ആർടിഎ തീരുമാനിച്ചു.

## Article Content

**ദുബായ് :[**ജലഗതാഗത മേഖലയിൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ സമയക്രമം തയാറാക്കാൻ ആർടിഎ തീരുമാനിച്ചു.

ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയ്ക്കാണ് ഓരോ സീസണിലും വ്യത്യസ്ത സമയക്രമം ഒരുക്കുന്നത്.ഇതിന്റെ ഭാഗമായി ശൈത്യകാല സമയക്രമം ഉടൻ പ്രഖ്യാപിക്കും.

ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ഉൾപ്പെടെയുള്ള വിവരശേഖരണം നടത്താനും ആർടിഎ ലക്ഷ്യമിടുന്നുണ്ട്. എത്ര സമയത്തെ ഇടവേളകളിൽ സർവീസ് നടത്തണം എന്നതടക്കമുള്ള കാര്യങ്ങൾ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും.

ജനങ്ങൾ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന സമയം, വിനോദസഞ്ചാരികളുടെ വരവ്, വരുമാനം എന്നിവയും സമയക്രമം ഒരുക്കാൻ പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/238393/weather-change-rta-schedule)