---
title: "#death | ഖത്തറിൽ താമസ സ്ഥലത്ത് തീപിടുത്തം, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു"
english_title: "#resident #Kozhikode #who #undergoing #treatment #died #fire #his #residence #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/238501/resident-kozhikode-who-undergoing-treatment-died-fire-his-residence-qatar"
published_at: "2024-09-27T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6b78e7ad0f_qutar.jpg"
keywords: []
---

# #death | ഖത്തറിൽ താമസ സ്ഥലത്ത് തീപിടുത്തം, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

> **Lead Summary:** **ദോഹ: **ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് ചേളന്നൂര്‍ കാക്കുകുഴിയില്‍ ചെത്തില്‍ ഉമ്മറിന്‍റെ മകന്‍ ഷെഫീഖ് ആണ് മരിച്ചത്.

## Article Content

**ദോഹ: **ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് ചേളന്നൂര്‍ കാക്കുകുഴിയില്‍ ചെത്തില്‍ ഉമ്മറിന്‍റെ മകന്‍ ഷെഫീഖ് ആണ് മരിച്ചത്.

താമസസ്ഥലത്തെ അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള പുക ശ്വസിച്ചാണ് മരണം. പുക ശ്വസിച്ച് അബോധാവസ്ഥയിലായ ഷെഫീഖ് ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.

ഈ മാസം 19നായിരുന്നു സംഭവം ഉണ്ടായത്. റയ്യാനിൽ ഷഫീഖ് താമസിച്ച വില്ലയിലെ തൊട്ടടുത്ത മുറിയിൽ ഷോർട്സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായത്.

സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് - സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു ഷെഫീഖ്. ഡ്യൂട്ടി കഴിഞ്ഞ് ഉച്ചക്ക് മൂന്നു മണിയോടെ റൂമിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു തീപിടിത്തമുണ്ടായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/238501/resident-kozhikode-who-undergoing-treatment-died-fire-his-residence-qatar)