---
title: "മലയാളി നഴ്സ് ഒമാനില്‍ മരിച്ചു"
english_title: "A nurse from Idukki Moolamattom passed away in Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/23873/a-nurse-from-idukki-moolamattom-passed-away-in-oman"
published_at: "2022-02-01T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f93c0aad634_DEATH.jpg"
keywords: []
---

# മലയാളി നഴ്സ് ഒമാനില്‍ മരിച്ചു

> **Lead Summary:** **മസ്‌കത്ത് : **ഇടുക്കി മൂലമറ്റം സ്വദേശിയായ നഴ്സ് ഒമാനില്‍ അന്തരിച്ചു. വലിയ താഴത്ത് അഗസ്റ്റ്യന്റെ മകള്‍ ഷീന അഗസ്റ്റ്യന്‍ ആണ് മരിച്ചത്. ഹൃദയാഘതത്തെ തുടർന്നായിരുന്നു മരണം.

## Article Content

**മസ്‌കത്ത് : **ഇടുക്കി മൂലമറ്റം സ്വദേശിയായ നഴ്സ് ഒമാനില്‍ അന്തരിച്ചു. വലിയ താഴത്ത് അഗസ്റ്റ്യന്റെ മകള്‍ ഷീന അഗസ്റ്റ്യന്‍ ആണ് മരിച്ചത്. ഹൃദയാഘതത്തെ തുടർന്നായിരുന്നു മരണം.

സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവ് ജോമോന്‍ മൂന്ന് വർഷം മുമ്പ് മരിച്ചിരുന്നു. തൃശുര്‍ ഒല്ലൂരിലായിരുന്നു താമസം.

കേരളത്തിൽ വിവിധ ആശുപത്രികളിൽ ജോലി ചെയ്ത ഷീന രണ്ടു വര്‍ഷം മുമ്പാണ് ഒമാനിലെത്തുന്നത്. ഒരു മകളുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/23873/a-nurse-from-idukki-moolamattom-passed-away-in-oman)