---
title: "#WeatherAlert | ചൂട് കുറയാൻ രണ്ടാഴ്ച കാത്തിരിക്കണം; യുഎഇയിൽ മൂടൽമഞ്ഞ്, മഴ മുന്നറിയിപ്പ് "
english_title: "#Wait #two #weeks #heat #subside #Fog #rainwarning #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/238798/wait-two-weeks-heat-subside-fog-rainwarning-uae"
published_at: "2024-09-29T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8d904dbb66_FS.jpg"
keywords: []
---

# #WeatherAlert | ചൂട് കുറയാൻ രണ്ടാഴ്ച കാത്തിരിക്കണം; യുഎഇയിൽ മൂടൽമഞ്ഞ്, മഴ മുന്നറിയിപ്പ് 

> **Lead Summary:** **അബുദാബി: [ **തണുപ്പുകാലത്തേക്ക് കടക്കുന്ന യുഎഇയിൽ ഒക്ടോബർ ഒന്നുവരെ മൂടൽമഞ്ഞിനും ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**അബുദാബി: [ **തണുപ്പുകാലത്തേക്ക് കടക്കുന്ന യുഎഇയിൽ ഒക്ടോബർ ഒന്നുവരെ മൂടൽമഞ്ഞിനും ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചൊവ്വാഴ്ച വരെ ആകാശം മേഘാവൃതമായിരിക്കും. ഫുജൈറ, റാസൽഖൈമ, ദുബായ്, അൽഐൻ എന്നിവിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ട്. പുലർച്ചെ മുതൽ രാവിലെ 9 വരെയാണ് മഞ്ഞുവീഴ്ച ഉണ്ടാകുക.

മൂടൽമഞ്ഞു സമയങ്ങളിൽ ദൂരക്കാഴ്ച 1000 മീറ്ററിൽ താഴെയാകുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്താൻ പതിവിലും കൂടുതൽ സമയം എടുക്കും.

അത് മുന്നിൽ കണ്ട് നേരത്തെ ഇറങ്ങണം. ഇതേസമയം യുഎഇയിൽ ചൂട് കുറവുണ്ടാകാൻ 2 ആഴ്ച കൂടി കാത്തിരിക്കേണ്ടിവരും. അതുവരെ ശരാശരി താപനില 30-40 ഡിഗ്രി തുടരും.

മഞ്ഞുള്ളപ്പോൾ ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.

ഗതാഗത നിയമം പാലിക്കാതെ വാഹനമോടിക്കുന്ന ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കും

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/238798/wait-two-weeks-heat-subside-fog-rainwarning-uae)