---
title: "#DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡ്രൈവർ ഖത്തറിൽ അന്തരിച്ചു "
english_title: "#Malayali #driver #died #Qatar #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/238824/malayali-driver-died-qatar-due-heartattack"
published_at: "2024-09-29T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8f079a43a5_D.jpg"
keywords: []
---

# #DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡ്രൈവർ ഖത്തറിൽ അന്തരിച്ചു 

> **Lead Summary:** **ദോഹ: [ ** ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മലപ്പുറം പുതുപ്പള്ളി സ്വദേശി ജമാല്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

## Article Content

**ദോഹ: [ ** ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മലപ്പുറം പുതുപ്പള്ളി സ്വദേശി ജമാല്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

താമസ സ്ഥലത്ത് വച്ചുണ്ടായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഖത്തറിലെ ഉംസലാല്‍ അലിയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ്: കൂളത്ത് ബാവുട്ടി. സഹോദരങ്ങള്‍: യാഹുട്ടി കൂളത്ത് (ഖത്തര്‍), നാസര്‍ മോന്‍ കൂളത്ത്. ഖത്തര്‍ കെഎംസിസി തവനൂര്‍ മണ്ഡലം പ്രവർത്തകനാണ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി മയ്യത്ത് പരിപാലന കമ്മിറ്റി 'ഇഹ്‌സാൻ' അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/238824/malayali-driver-died-qatar-due-heartattack)