#theater | തിയറ്ററിൽ സിനിമകൾ ആസ്വദിച്ച് യുഎഇ; നേട്ടം 51.7 കോടി ദിർഹം

#theater | തിയറ്ററിൽ സിനിമകൾ ആസ്വദിച്ച് യുഎഇ; നേട്ടം 51.7 കോടി ദിർഹം
Sep 29, 2024 12:49 PM | By ShafnaSherin

അബുദാബി: (gcc.truevisionnews.com)സിനിമാ വ്യവസായത്തിൽ നേട്ടമുണ്ടാക്കി യുഎഇ. ഈ വർഷം ആദ്യ 8 മാസത്തിനിടെ 51.7 കോടി ദിർഹത്തിന്റെ വരുമാനമാണ് നേടിയത്.

മധ്യപൂർവദേശത്തെ മൊത്തം സിനിമാ വിപണിയുടെ 30% വരുമിത്.തിയറ്ററുകളിൽ എത്തി സിനിമ കാണുന്നതിലുള്ള ജനങ്ങളുടെ താൽപര്യത്തെയാണ് ഇതു സൂചിപ്പിക്കുന്നതെന്ന് യുഎഇ മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് സയീദ് അൽ ഷെഹി പറഞ്ഞു.

സിനിമാ മേഖലയുടെ അടിസ്ഥാന സൗകര്യവികസന രംഗത്ത് എത്തിയ നിക്ഷേപങ്ങളും ആഗോള ഫിലിം സ്റ്റുഡിയോകളുടെ ശക്തമായ പങ്കാളിത്തവും ഇതിനു ആക്കം കൂട്ടി.

ചലച്ചിത്ര പ്രവർത്തകർക്ക് നൂതനവും സമയബന്ധിതവുമായ സേവനങ്ങളാണ് യുഎഇ വാഗ്ദാനം ചെയ്യുന്നത്. ഇത് മാധ്യമ മേഖലയിലെ സുസ്ഥിര വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മത്സരാധിഷ്ഠിത അന്തരീക്ഷം വളർത്തുകയും ചെയ്യുന്നു.

രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്ന ഉള്ളടക്കം നൽകാൻ ശ്രമിക്കുന്നതായും പറഞ്ഞു. വിവിധ രാജ്യക്കാർ വസിക്കുന്ന യുഎഇയിൽ സിനിമ വെറുമൊരു വിനോദം മാത്രമല്ല.

ഭിന്നസംസ്കാരങ്ങൾ ഉൾക്കൊള്ളാനും ആശയവിനിമയത്തിനുമുള്ള വേദി കൂടിയാണ്. വിവിധ എമിറേറ്റുകളിൽ 72 സ്ഥലങ്ങളിലായി 702 സ്ക്രീനുകളിലാണ് യുഎഇയിൽ സിനിമ പ്രദർശിപ്പിച്ചുവരുന്നത്.

#Enjoying #movies #theater #profit #517 #crore #dirhams

Next TV

Related Stories
#rain | ഇന്ന് മുതല്‍ ഒമാനില്‍ മഴക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Sep 29, 2024 01:39 PM

#rain | ഇന്ന് മുതല്‍ ഒമാനില്‍ മഴക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സ്ഥതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രസ്താവനയിൽ...

Read More >>
#rescue | കടലിലെ അപകടങ്ങൾ; രക്ഷാപ്രവർത്തനം നടത്തി ദുബായ് തുറമുഖ പൊലീസ്

Sep 29, 2024 01:01 PM

#rescue | കടലിലെ അപകടങ്ങൾ; രക്ഷാപ്രവർത്തനം നടത്തി ദുബായ് തുറമുഖ പൊലീസ്

പൊലീസിന്റെ സ്പീഡ് ബോട്ട് സേനയാണ് രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം...

Read More >>
#DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡ്രൈവർ ഖത്തറിൽ അന്തരിച്ചു

Sep 29, 2024 11:44 AM

#DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡ്രൈവർ ഖത്തറിൽ അന്തരിച്ചു

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി മയ്യത്ത് പരിപാലന കമ്മിറ്റി 'ഇഹ്‌സാൻ'...

Read More >>
#WeatherAlert | ചൂട് കുറയാൻ രണ്ടാഴ്ച കാത്തിരിക്കണം; യുഎഇയിൽ മൂടൽമഞ്ഞ്, മഴ മുന്നറിയിപ്പ്

Sep 29, 2024 10:04 AM

#WeatherAlert | ചൂട് കുറയാൻ രണ്ടാഴ്ച കാത്തിരിക്കണം; യുഎഇയിൽ മൂടൽമഞ്ഞ്, മഴ മുന്നറിയിപ്പ്

അത് മുന്നിൽ കണ്ട് നേരത്തെ ഇറങ്ങണം. ഇതേസമയം യുഎഇയിൽ ചൂട് കുറവുണ്ടാകാൻ 2 ആഴ്ച കൂടി കാത്തിരിക്കേണ്ടിവരും. അതുവരെ ശരാശരി താപനില 30-40 ഡിഗ്രി...

Read More >>
#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

Sep 28, 2024 02:07 PM

#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

മന്ത്രാലയത്തില്‍ മൊത്തം ജീവനക്കാര്‍ 35,506 ആണ്. ഇതില്‍ 34,666 പേര്‍...

Read More >>
 #Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

Sep 28, 2024 01:54 PM

#Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

വെറും ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വർണം 300 ദിർഹത്തിലേക്കുള്ള കുതിപ്പിനെ...

Read More >>
Top Stories










News Roundup






Entertainment News