---
title: "#death | പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "#Expatriate #Malayali #died #heartattack #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/238923/expatriate-malayali-died-heartattack-riyadh"
published_at: "2024-09-29T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f959a501917_riyad.jpg"
keywords: []
---

# #death | പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **റിയാദ്: **പാലക്കാട്​ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു . ഇരിമയൂർ കുനിശ്ശേരി പന്നിക്കോട് റസാഖ്​ മൻസിൽ അബ്​ദു റസാഖ്​ ആണ് ഞായറാഴ്​ച റിയാദ്​ ശുമൈസി ആശുപത്രിയിൽ മരിച്ചത്​. റിയാദിൽ സ്വ​കാര്യ കമ്പനി ജീവനക്കാരനായിരുന്നു.

## Article Content

**റിയാദ്: **പാലക്കാട്​ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു . ഇരിമയൂർ കുനിശ്ശേരി പന്നിക്കോട് റസാഖ്​ മൻസിൽ അബ്​ദു റസാഖ്​ ആണ് ഞായറാഴ്​ച റിയാദ്​ ശുമൈസി ആശുപത്രിയിൽ മരിച്ചത്​. റിയാദിൽ സ്വ​കാര്യ കമ്പനി ജീവനക്കാരനായിരുന്നു.

പിതാവ്: ശൈഖ്​ മുസ്തഫ. മാതാവ്: ശരീഫ. ഭാര്യ: സജിന. മക്കൾ: റംസീന, ഫർസാന, ശരീഫ.

മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ നടപടികൾ പൂർത്തിയാക്കാൻ റിയാദിലുള്ള സഹോദരൻ ഹമീദ് ബഷീറിനെ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂരി​െൻറ നേത​​ൃത്വത്തിൽ സഹായിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/238923/expatriate-malayali-died-heartattack-riyadh)