---
title: "#Accident | റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അപകടം; കാറിടിച്ച് 44- കാരൻ മരിച്ചു "
english_title: "#Accident #crossing #road #year #oldman #died #by #car"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/239316/accident-crossing-road-year-oldman-died-by-car"
published_at: "2024-10-01T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb9cde78ee6_f1.jpg"
keywords: []
---

# #Accident | റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അപകടം; കാറിടിച്ച് 44- കാരൻ മരിച്ചു 

> **Lead Summary:** **കുവൈത്ത്‌സിറ്റി: [ **റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് തമിഴ്‌നാട് സ്വദേശിയായ ഇളങ്കോവന്‍ ദുരൈ സിങ്കംആണ് മരിച്ചത്.

## Article Content

**കുവൈത്ത്‌സിറ്റി: [ **റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് തമിഴ്‌നാട് സ്വദേശിയായ ഇളങ്കോവന്‍ ദുരൈ സിങ്കംആണ് മരിച്ചത്.

ഞായറാഴ്ച മംഗഫ് യൂറോപ്യന്‍ ടെലിഫോണ്‍ സെന്ററിന് മുന്‍വശത്ത് വച്ചായിരുന്നു അപകടം.

ഷുഎൈബായില്‍ നിന്ന് ജോലികഴിഞ്ഞ് മംഗഫിലെ താമസ-സ്ഥലത്തേയ്ക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

അപ്‌റാജ് അല്‍ ജഹ്‌റ കമ്പിനിയിലെ ജീവനക്കാരനാണ്. രാമനാഥപുരം പറമകുടി തവലെകുളം വില്ലേജ് 1-82 ല്‍ ദുരൈ സിങ്കത്തിന്റെയും കസ്തൂരിയുടെ മകനാണ്.

ഭാര്യ-ശരണ്യ. രണ്ടു കുട്ടികളുണ്ട്. ദജീജ് മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കമ്പിനി അധികൃതര്‍ക്കെപ്പം തമിഴ് സാമൂഹിക പ്രവര്‍ത്തകരായ അള്ളപിച്ചെ മുഹമദ് അലി, വെങ്കിടമതി എന്നീവരുടെ നേത്യത്വത്തില്‍ സ്വീകരിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/239316/accident-crossing-road-year-oldman-died-by-car)