---
title: "#ARREST | മ​യ​ക്കു​മ​രു​ന്നു​മാ​യി വനിത ബ​ഹ്‌​റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ "
english_title: "#Woman #caught #drugs #Bahrain #flight"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/239353/woman-caught-drugs-bahrain-flight"
published_at: "2024-10-01T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbbaf132c8f_16.jpg"
keywords: []
---

# #ARREST | മ​യ​ക്കു​മ​രു​ന്നു​മാ​യി വനിത ബ​ഹ്‌​റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ 

> **Lead Summary:** **മ​നാ​മ: [** ഹെ​റോ​യി​ന​ട​ക്കം മ​യ​ക്കു​മ​രു​ന്നു​മാ​യി 60 വ​യ​സ്സു​ള്ള ഏ​ഷ്യ​ൻ വ​നി​ത ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ലാ​യി.

## Article Content

**മ​നാ​മ: [** ഹെ​റോ​യി​ന​ട​ക്കം മ​യ​ക്കു​മ​രു​ന്നു​മാ​യി 60 വ​യ​സ്സു​ള്ള ഏ​ഷ്യ​ൻ വ​നി​ത ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ലാ​യി.

ല​ഗേ​ജി​ൽ ഒ​ളി​പ്പി​ച്ച ആ​റു കി​ലോ ഹെ​റോ​യി​ൻ ഇ​വ​രു​ടെ ല​ഗേ​ജി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ൽ ബ​ഹ്റൈ​നി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന ക​ള്ള​ക്ക​ട​ത്ത് ശൃം​ഖ​ല​യി​ലെ ക​ണ്ണി​യാ​ണ് ഇ​വ​രെ​ന്ന് ക​ണ്ടെ​ത്തി.

ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​ധാ​ന പ്ര​തി​ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ അ​ധി​കൃ​ത​ർ തു​ട​രു​ക​യാ​ണ്. ഒ​ന്നാം പ്ര​തി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ളി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തെ​രു​വു​ക​ളി​ൽ വി​ൽ​ക്കാ​നാ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. ഇ​വ​രു​ടെ മൊ​ഴി പ്ര​കാ​രം മ​​റ്റൊ​രാ​ളെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/239353/woman-caught-drugs-bahrain-flight)