---
title: "#accident | ഷാര്‍ജയില്‍ വാഹനാപകടം,  രണ്ടുപേര്‍ക്ക് പരിക്കേറ്റു "
english_title: "#Two #people #injured #car #accident #Sharjah #UAE."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/239671/two-people-injured-car-accident-sharjah-uae"
published_at: "2024-10-02T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd5033b0060_accident.jpg"
keywords: []
---

# #accident | ഷാര്‍ജയില്‍ വാഹനാപകടം,  രണ്ടുപേര്‍ക്ക് പരിക്കേറ്റു 

> **Lead Summary:** **ഷാര്‍ജ: ** യുഎഇയിലെ ഷാര്‍ജയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു . ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ചയാണ് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

## Article Content

**ഷാര്‍ജ: ** യുഎഇയിലെ ഷാര്‍ജയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു . ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ചയാണ് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചത്. എമിറേറ്റ്സ് റോഡിലാണ് അപകടം ഉണ്ടായത്. ഇതു സംബന്ധിച്ച് ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.

ഉടന്‍ തന്നെ പൊലീസ് സംഘവും നാഷണല്‍ ആംബുലന്‍സും സ്ഥലത്തെത്തി. സാരമായി പരിക്കേറ്റ ഒരു പുരുഷനെയും ഗുരുതര പരിക്കില്ലാത്ത ഒരു സ്ത്രീയെയും അപകടസ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/239671/two-people-injured-car-accident-sharjah-uae)