---
title: "#founddead | റിയാദിലെ താമസസ്ഥലത്ത് 53- കാരനെ ​മരിച്ച നിലയിൽ കണ്ടെത്തി "
english_title: "#year #oldman #founddead #residence #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/239716/year-oldman-founddead-residence-riyadh"
published_at: "2024-10-02T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd784c65249_ffff.jpg"
keywords: []
---

# #founddead | റിയാദിലെ താമസസ്ഥലത്ത് 53- കാരനെ ​മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **റിയാദ്: [ **തമിഴ്​നാട്​ സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂർ അതിരംപട്ടിണം സ്വദേശി ശൈഖ്​ ദാവൂദ്​​ ആണ്​ ബത്​ഹ ശാര റെയിലിലെ റൂമിൽ മരിച്ചത്​.

## Article Content

**റിയാദ്: [ **തമിഴ്​നാട്​ സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂർ അതിരംപട്ടിണം സ്വദേശി ശൈഖ്​ ദാവൂദ്​​ ആണ്​ ബത്​ഹ ശാര റെയിലിലെ റൂമിൽ മരിച്ചത്​.

ഇക്കഴിഞ്ഞ ഞായറാഴ്​ചക്ക്​ ശേഷം വിവരമൊന്നുമില്ലാതായതിനെ തുടർന്ന്​ സുഹൃത്തുക്കൾ അന്വേഷിച്ച്​ ചെന്നപ്പോൾ മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം റിയാദിൽ ഖബറടക്കും. ഔദ്യോഗിക നടപടികൾ പൂർത്തീകരിക്കാൻ ​റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ എന്നിവർ നേതൃത്വം നൽകുന്നു.

നൈന മൂസയാണ്​ ശൈഖ്​ ദാവൂദി​െൻറ പിതാവ്​. മാതാവ്: ജൈന ബീഗം, ഭാര്യ: ഖാദർ നാസിയ, മക്കൾ: മുഹമ്മദ്‌ നിയാസ്, അസ്​റ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/239716/year-oldman-founddead-residence-riyadh)