ദുബായ് : (gcc.truevisionnews.com)ആർടിഎ ബസുകളുടെ ലൈവ് ലൊക്കേഷൻ അടക്കം യാത്രയ്ക്കു സഹായകരമാകുന്ന വിവരങ്ങൾ കൂടുതൽ കൃത്യമായി ഇനി മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കും.
ഇതിനായി അമേരിക്കൻ കമ്പനി സ്വിഫ്റ്റിലിയുമായി ആർടിഎ ധാരണയിലെത്തി.എൻജിൻ തകരാർ; ബോട്ട് കടലിൽ ഒഴുകിനടന്നത് 8 ദിവസം, 8 ലക്ഷം രൂപയുടെ മീന്‍ ഉപേക്ഷിച്ചു, തൊഴിലാളികളെ രക്ഷപ്പെടുത്തി ബസ് സമയം, ബസിന്റെ തൽസമയ ലൊക്കേഷൻ ഉൾപ്പെടെ സ്മാർട് ആപ്ലിക്കേഷനിൽ ലഭിക്കും.
കൃത്യമായ വിവരങ്ങളിലൂടെ യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ ഒരുക്കുകയാണ് ആർടിഎ. ഗതാഗതക്കുരുക്ക്, ഓട്ടത്തിനിടെ ബസുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ എന്നിവ ആപ്പിലൂടെ അറിയാം.
ഗതാഗത കുരുക്ക് കടന്ന് ബസ് കൃത്യം എത്ര മണിക്ക് സ്റ്റോപ്പിൽ എത്തുമെന്ന് അറിയാൻ എസ് ഹെയിൽ ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ ഇനി നേരിട്ട് അറിയാം.
#RTA #bus #available #mobile #app #facilitate #travel