---
title: "#Bigticket | ബിഗ് ടിക്കറ്റ്: അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ ഗ്രാൻഡ് പ്രൈസ്"
english_title: "#Bigticket #AbuDhabi #delivery #driver #wins #grandprize #crore"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/240111/bigticket-abudhabi-delivery-driver-wins-grandprize-crore"
published_at: "2024-10-04T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffad9dba775_ff.jpg"
keywords: []
---

# #Bigticket | ബിഗ് ടിക്കറ്റ്: അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ ഗ്രാൻഡ് പ്രൈസ്

> **Lead Summary:** **അബുദാബി: [** ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ (സീരീസ് 267) അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) ഗ്രാൻഡ് പ്രൈസ്.

## Article Content

**അബുദാബി: [** ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ (സീരീസ് 267) അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) ഗ്രാൻഡ് പ്രൈസ്.

ബംഗ്ലാദേശ് സ്വദേശി അബ്ദുൽ മൻസൂർ അബ്ദുൽ സുബൂറി(50)നാണ് 45 കോടിയിലേറെ രൂപ സമ്മാനം ലഭിച്ചത്. ഇദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് 5 ടിക്കറ്റുകളാണ് എടുത്തത്.

അതിൽ ഒന്നിലാണ് ഭാഗ്യം തുണച്ചത്. 2007 മുതൽ ഇവർ ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്തിവരുന്നു.

** ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന കോൾ**

ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന കോൾ ലഭിച്ചതിന്റെ സന്തോഷത്തിലാണ് താനെന്ന് അബ്ദുൽ മൻസൂർ പറഞ്ഞു.

സന്തോഷം കൊണ്ട് വാക്കുകൾ മുറിഞ്ഞുപോകുന്നു. വർഷങ്ങളോളം പ്രതീക്ഷയോടെ എല്ലാ മാസവും ടിക്കറ്റ് വാങ്ങും, ഈ ഭാഗ്യം വന്നത് വിശ്വസിക്കാനാകുന്നില്ല.

സമ്മാനത്തുക തന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും സ്വന്തമായി ബിസിനസ് ആരംഭിക്കാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമായി ചെലവഴിക്കുമെന്ന് സുബൂർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/240111/bigticket-abudhabi-delivery-driver-wins-grandprize-crore)