---
title: "#founddead | സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "#Malayali #youth #founddead #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/240129/malayali-youth-founddead-saudi"
published_at: "2024-10-04T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffb85cc0cea_ff.jpg"
keywords: []
---

# #founddead | സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **സൗദി: [ **മുണ്ടൂർ സ്വദേശിയെ സൗദിയിൽ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കീഴ്പാടം കാരക്കാട് ശശിയുടെ മകൻ സതീഷാണു മരിച്ചത്.

## Article Content

**സൗദി: [ **മുണ്ടൂർ സ്വദേശിയെ സൗദിയിൽ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കീഴ്പാടം കാരക്കാട് ശശിയുടെ മകൻ സതീഷാണു മരിച്ചത്.

സൗദിയിലെ ദമാം ഖാലിദിയയിൽ താമസിക്കുന്ന മുറിയിൽ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.

അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായിരുന്നു. രണ്ടു വർഷം മുൻപു നാട്ടിൽ വന്നു മടങ്ങിയതാണ്. ഭാര്യ: ധന്യ. അമ്മ: വിജയകുമാരി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/240129/malayali-youth-founddead-saudi)