---
title: "#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു "
english_title: "#heartattack #Expatriate #Malayali #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/240223/heartattack-expatriate-malayali-passedaway-bahrain"
published_at: "2024-10-04T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670010d6a79b8_d.jpg"
keywords: []
---

# #death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: [ **ഹൃദയാഘാതത്തെത്തുടർന്ന് മാവേലിക്കര സ്വദേശി മോഹനൻ ഭാസ്കരൻ ബഹ്‌റൈനിൽ അന്തരിച്ചു.

## Article Content

**മനാമ: [ **ഹൃദയാഘാതത്തെത്തുടർന്ന് മാവേലിക്കര സ്വദേശി മോഹനൻ ഭാസ്കരൻ ബഹ്‌റൈനിൽ അന്തരിച്ചു.

രാത്രിയിൽ അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ എസി മെക്കാനിക്കായി ജോലിചെയ്ത് വരികയായിരുന്നു. ബഹ്‌റൈൻ പ്രതിഭ വെസ്റ്റ് റിഫ യൂണിറ്റ് അംഗമായ മോഹനൻ ഭാസ്‌ക്കരൻറെ മൃതദേഹം സൽമാനിയ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പ്രതിഭ ഹെൽപ് ലൈൻ ഇടപെട്ട് നടത്തിക്കൊണ്ടിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/240223/heartattack-expatriate-malayali-passedaway-bahrain)