---
title: "#Passportservices | സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി;  പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും"
english_title: "#Passport #services #suspended #Muscat #Indian #Embassy"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/240342/passport-services-suspended-muscat-indian-embassy"
published_at: "2024-10-05T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700e337edf01_passport.jpg"
keywords: []
---

# #Passportservices | സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി;  പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും

> **Lead Summary:** ** മ​സ്ക​ത്ത്: ** മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നി​ന്നു​ള്ള പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടു​വ​രെ ത​ട​സ്സ​പ്പെ​ടും.

## Article Content

** മ​സ്ക​ത്ത്: ** മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നി​ന്നു​ള്ള പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടു​വ​രെ ത​ട​സ്സ​പ്പെ​ടും.

പാ​സ്‌​പോ​ർ​ട്ട് സേ​വാ​പോ​ർ​ട്ടി​ൽ സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി​ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് ത​ട​സ്സം. പാ​സ്‌​പോ​ര്‍ട്ട്, എ​മ​ര്‍ജ​ന്‍സി സ​ര്‍ട്ടി​ഫി​ക്ക​റ്റ്, പൊ​ലീ​സ് ക്ലി​യ​റ​ന്‍സ് സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ച്ചി​ട്ടു​ള്ള​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 4.30വ​രെ സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കി​ല്ല. എ​ന്നാ​ല്‍, ബി.​എ​ല്‍.​എ​സ് സെ​ന്റ​റി​ലെ കോ​ണ്‍സു​ലാ​ര്‍, വി​സ സേ​വ​ന​ങ്ങ​ള്‍ക്ക് ത​ട​സ്സ​മു​ണ്ടാ​കി​ല്ലെ​ന്നും മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/240342/passport-services-suspended-muscat-indian-embassy)