---
title: "നിർത്തിയിട്ട വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ച് പ്രവാസി മലയാളിക്ക് ദാരുണന്ത്യം"
english_title: "Expatriate Malayalee dies after colliding with another vehicle"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/24054/expatriate-malayalee-dies-after-colliding-with-another-vehicle"
published_at: "2022-02-02T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa6aa67e5c6_Untitled-1.jpg"
keywords: []
---

# നിർത്തിയിട്ട വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ച് പ്രവാസി മലയാളിക്ക് ദാരുണന്ത്യം

> **Lead Summary:** **അബുദാബി :** നിർത്തിയിട്ട വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചു തൃശൂർ വടക്കേക്കാട് കൗക്കാനപ്പെട്ടി സ്വദേശി കുരുക്കിൾപറമ്പിൽ അബ്ദുൽറസാഖ് മരിച്ചു.

## Article Content

**അബുദാബി :** നിർത്തിയിട്ട വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചു തൃശൂർ വടക്കേക്കാട് കൗക്കാനപ്പെട്ടി സ്വദേശി കുരുക്കിൾപറമ്പിൽ അബ്ദുൽറസാഖ് മരിച്ചു.

മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. യാത്രയ്ക്കിടെ നിർത്തിയ വാഹനത്തിലേക്കു വീണ്ടും കയറവെയായിരുന്നു അപകടം. സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായിരുന്നു.

കുഞ്ഞിബാപ്പു ഹാജിയുടെയും ആയിശയുടെയും മകനാണ്. ഭാര്യ: തുഫൈല. മക്കൾ: അഷ്ഫാഖ്, ഇനായ മറിയം, ഹൈറാ ഫാത്തിമ. കബറടക്കം ഇന്നു പുലർച്ചെ പറയങ്ങാട് കബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/24054/expatriate-malayalee-dies-after-colliding-with-another-vehicle)