---
title: "#Fire | സീബില്‍ ഫാമില്‍ തീപിടിത്തം; ഒരാള്‍ക്ക് പരുക്ക് "
english_title: "#Fire #SeabillFarm #One #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/240604/fire-seabillfarm-one-injured"
published_at: "2024-10-06T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67024f6b50774_DSD.jpg"
keywords: []
---

# #Fire | സീബില്‍ ഫാമില്‍ തീപിടിത്തം; ഒരാള്‍ക്ക് പരുക്ക് 

> **Lead Summary:** **മസ്‌കത്ത്: [ ** മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ സീബില്‍ ഫാമില്‍ തീപിടിത്തം. സംഭവത്തില്‍ തൊഴിലാളികളുടെ താമസസ്ഥലം കത്തിനശിച്ചു.

## Article Content

**മസ്‌കത്ത്: [ ** മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ സീബില്‍ ഫാമില്‍ തീപിടിത്തം. സംഭവത്തില്‍ തൊഴിലാളികളുടെ താമസസ്ഥലം കത്തിനശിച്ചു.

ഒരാള്‍ക്ക് പരുക്കേറ്റു. തീപിടിത്തത്തില്‍ താത്കാലിക താമസ കെട്ടിടവും മരങ്ങളും മറ്റു കൃഷികളും കത്തിനശിച്ചു. പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കി.

സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് ഫയർഫോഴ്സ് യൂണിറ്റാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/240604/fire-seabillfarm-one-injured)